Sushant Singh Rajput|അങ്ങനെ ഒരു അവസ്ഥയിൽ സുശാന്തിനെ കാണാൻ ആഗ്രഹിച്ചിരുന്നില്ല; അന്ത്യകർമത്തിന് എത്താത്തതിനെ കുറിച്ച് അങ്കിത

Last Updated:

അവസാന കൂടിക്കാഴ്ച്ച ആ രീതിയിലായാൽ ജീവിതകാലം മുഴുവൻ അത് തന്നെ വേട്ടയാടുമെന്നും അങ്കിത

സുശാന്ത് സിങ് രജ്പുത്തിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി മുൻ കാമുകിയും നടിയുമായ അങ്കിത ലൊഖാണ്ടേ. സുശാന്തിന്റെ അന്ത്യകർമത്തിന് അങ്കിത എത്താതിരുന്നത് ചർച്ചയായിരുന്നു. നടിക്കെതിരെ സോഷ്യൽമീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് ആക്രമണവും ഉണ്ടായിരുന്നു.
അന്ത്യകർമങ്ങൾ കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് അങ്കിത സുശാന്തിന്റെ വീട്ടിൽ എത്തിയത്. സുശാന്തിന്റെ പിതാവിനേയും സഹോദരിയേയും സന്ദർശിച്ച് ഏറെ നേരം സമയം ചിലവഴിച്ചായിരുന്നു മടക്കം.
സുശാന്തിനെ അവസാനമായി ചലനമറ്റ നിലയിൽ കാണാൻ സാധിക്കാത്തതിനാലാണ് അന്ത്യകർമങ്ങൾക്ക് എത്താതിരുന്നതെന്ന് പറയുകയാണ് അങ്കിത. അവസാന കൂടിക്കാഴ്ച്ച ആ രീതിയിലായാൽ ജീവിതകാലം മുഴുവൻ അത് തന്നെ വേട്ടയാടുമെന്നും നടി പറയുന്നു.
"സുശാന്തിനെ ആ രീതിയിൽ അവസാനമായി കണ്ടാൽ ജീവിതകാലം മുഴുവൻ ആ ഓർമയിൽ കഴിയേണ്ടി വരും. അങ്ങനെയൊരു അവസ്ഥയിൽ സുശാന്തിനെ കാണാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാണ് പോകാതിരുന്നത്"-അങ്കിത പറയുന്നു.
advertisement
TRENDING:പെണ്‍കുട്ടിയെ മന്ത്രവാദത്തിന്‍റെ മറവിൽ പീഡിപ്പിച്ചു; മാനന്തവാടിയിൽ 43കാരന്‍ അറസ്റ്റിൽ[NEWS]Viral Video| 'എത്ര മനോഹരമായ സ്വരം'; വളർത്തു നായക്കൊപ്പം യുവാവിന്റെ 'ജുഗൽബന്ദി' ; സോഷ്യൽ മീഡിയയിൽ ഹിറ്റ്[NEWS]പ്രതിയുമായി ബന്ധം; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ഡിഐജി[NEWS]
അന്ത്യകർമങ്ങൾ കഴിഞ്ഞ് അടുത്ത ദിവസം തന്നെ സുശാന്തിന്റെ വീട്ടിൽ അങ്കിത എത്തിയിരുന്നു. അദ്ദേഹം പോയി, പക്ഷേ, അച്ഛനും സഹോദരിയും അവിടെയുണ്ട്. അവർക്കൊപ്പം നിൽക്കേണ്ടതുണ്ട് എന്നു തോന്നിയതിനാലാണ് പോയത്. വളരെ മോശം അവസ്ഥയിലായിരുന്നു ഇരുവരും. അതുമാത്രമാണ് എനിക്ക് മനസ്സിലായത്.
advertisement
പവിത്രരിശ്ത എന്ന സീരിയലിൽ ഒന്നിച്ച് അഭിനയിച്ചിരുന്ന സമയത്താണ് സുശാന്തും അങ്കിതയും പ്രണയത്തിലാകുന്നത്. ഇതിനു ശേഷമാണ് സുശാന്ത് ബോളിവുഡിലെത്തുന്നത്. ആറ് വർഷത്തോളം പ്രണയിച്ച ശേഷം 2016 ലാണ് ഇരുവരും വേർപിരിയുന്നത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അങ്കിതയുടേയും മൊഴിയെടുത്തിരുന്നു. ഊർജസ്വലനായ ആളാണ് സുശാന്തെന്നും അദ്ദേഹം വിഷാദരോഗത്തിന് അടിമയാകില്ലെന്നുമാണ് അങ്കിത മൊഴി നൽകിയത്. ഒരുപക്ഷെ, അദ്ദേഹം അസ്വസ്ഥനായിരിക്കാം, എങ്കിലും ഒരിക്കലും വിഷാദരോഗിയായിരിക്കില്ല. ഇരുവരും വേർപിരിഞ്ഞ ശേഷം കഴിഞ്ഞ നാല് വർഷമായി സുശാന്തുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അങ്കിതയുടെ മൊഴിയിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput|അങ്ങനെ ഒരു അവസ്ഥയിൽ സുശാന്തിനെ കാണാൻ ആഗ്രഹിച്ചിരുന്നില്ല; അന്ത്യകർമത്തിന് എത്താത്തതിനെ കുറിച്ച് അങ്കിത
Next Article
advertisement
'മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ അവകാശമുണ്ട്:' അമിത് ഷാ
'മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക്...
  • അമിത് ഷാ: മുസ്ലീം ജനസംഖ്യ വർധന പാക്കിസ്ഥാനും ബംഗ്ലാദേശും നിന്നുള്ള നുഴഞ്ഞുകയറ്റം മൂലമാണ്.

  • 1951-2011 കാലയളവില്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 84%ല്‍ നിന്ന് 79%ലേക്ക് കുറഞ്ഞുവെന്ന് ഷാ ചൂണ്ടിക്കാട്ടി.

  • ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ അഭയം തേടാന്‍ ഭരണഘടനാപരവും ധാര്‍മ്മികവുമായ അവകാശമുണ്ടെന്ന് അമിത് ഷാ.

View All
advertisement