നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തൊണ്ണൂറുകളിലെ വീട്ടമ്മമാരുടെ നേർക്കാഴ്ചയുമായി അപർണ്ണ ബാലമുരളിയുടെ കോൺസെപ്റ്റ് വീഡിയോ

  തൊണ്ണൂറുകളിലെ വീട്ടമ്മമാരുടെ നേർക്കാഴ്ചയുമായി അപർണ്ണ ബാലമുരളിയുടെ കോൺസെപ്റ്റ് വീഡിയോ

  Aparna Balamurali raises a toast to the 90s women with Bin Bulaaye | തൊണ്ണൂറുകളിലെ രണ്ട് വീട്ടമ്മമാരെ ആസ്പദമാക്കി അവരുടെ ദിനചര്യകളും ആകുലതകളുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്

  വീഡിയോയിൽ നിന്നും

  വീഡിയോയിൽ നിന്നും

  • Share this:
   അപർണ ബാലമുരളിയും പുണ്യ എലിസബത്തും ഒത്തുചേരുന്ന ‘ബിൻ ബുലായേ’ എന്ന കോൺസെപ്റ്റ് വീഡിയോ പുറത്തിറങ്ങി. അപർണ ബാലമുരളിയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആശയവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പൗർണ്ണമി മുകേഷാണ്. തൊണ്ണൂറുകളിലെ രണ്ട് വീട്ടമ്മമാരെ ആസ്പദമാക്കി അവരുടെ ദിനചര്യകളും ആകുലതകളുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

   ഏറെ കാലമായി ഫാഷൻ ഫോട്ടോഗ്രാഫി രംഗത്ത് പ്രവൃത്തിച്ചുവരികയാണ് പൗർണ്ണമി. ഷോർട്ട് ഫിലിം മ്യൂസിക്ക് ആൽബം എന്നിവയിൽ നിന്നുമൊക്കെ വ്യസ്തമായി ഒരു കൺസെപ്റ്റ് വീഡിയോ ചിത്രീകരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഒരു ആശയം രൂപപ്പെടുത്തുന്നതും തുടർന്ന് അത് സഹപ്രവർത്തകരോട് പങ്കുവയ്ക്കുന്നതും. അവരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങൾ, തുടർന്നുള്ള ചുവടുവയ്‌പ്പികൾക്കു പ്രചോദനമേകിയെന്ന് പൗർണ്ണമി പറഞ്ഞു.

   ഏറ്റവും മികച്ച ടീമിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓരോരുത്തരുടേയും ഡെഡിക്കേഷൻ പ്രതീക്ഷിച്ചതുപോലെ തന്നെ തികച്ചും തൃപ്തികരമായ ഒരു വർക്ക് ചെയ്തെടുക്കാൻ സഹായിച്ചുവെന്നും പൗർണ്ണമി കൂട്ടിച്ചേർത്തു.

   തിരക്കഥ - ശരണ്യശർമ്മ, ഛായാഗ്രഹണം - ഹരികൃഷ്ണൻ, എഡിറ്റിംഗ് - വിഷ്ണുശങ്കർ വി.എസ്., സംഗീതം - കിഷോർ കൃഷ്ണ, കളറിംഗ് - രാഹുൽ ടി.ബി., കല സംവിധാനം - ജിബിൻ ജോസഫ്.

   അപർണ്ണ ബാലമുരളിയുടെ ഒഫീഷ്യൽ യുട്യൂബ് പേജിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഈ യുവ കൂട്ടായ്മ അടുത്തിടെ ഗായിക ആൻ ആമിയെ മുൻനിർത്തി റിലീസ് ചെയ്ത വീഡിയോ ശ്രദ്ധ നേടിയിരുന്നു.   Also read: ഷാരൂഖിന്റെ പ്രിയതമ രൂപകൽപ്പന ചെയ്ത 10 സെലിബ്രിറ്റി ഭവനങ്ങൾ

   ഷാരൂഖ് ഖാൻ തൻ്റെ സ്ക്രീനിലെ പ്രകടനം കൊണ്ട് നിരവധി ഹൃദയങ്ങളെ കീഴടക്കി കഴിഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ഗൗരി ഖാനും തൻ്റെ കഴിവ് കൊണ്ട് വിജയം കൈവരിക്കുകയാണ്. ഷാരുഖ് ഖാൻ്റെ ഭാര്യ ഇന്റീരിയർ ഡിസൈനിംഗിൽ അതി വിദഗ്ധയാണ്. അവർ അവരുടെ സ്വന്തം വീട്ടിലെ ഒരു സപ്പോർട്ട് സിസ്റ്റം മാത്രമല്ല, ബി ടൗണിലെ നിരവധി സെലിബ്രിറ്റി ഭവനങ്ങൾക്ക് തിളക്കം നൽകിയ ഇൻറീരിയർ ഡിസൈൻ വിദഗ്ധ കൂടിയാണ്.

   ഇന്റീരിയർ ഡിസൈനിംഗിന്റെ ലോകത്തെ കുറിച്ച് വ്യക്തമായ അറിവുള്ള ആളാണ് ഗൗരി. രൺബീർ കപൂർ, കരൺ ജോഹർ എന്നിവർ മുതൽ ആലിയ ഭട്ട് വരെ, ഗൗരി രൂപകൽപ്പന ചെയ്ത ഭവനങ്ങളുടെ ഉടമകളായ സെലിബ്രിറ്റികളുടെ എണ്ണം ഒട്ടും കുറവല്ല.

   നമ്മളിൽ കൗതുകവും അത്ഭുതവും ജനിപ്പിക്കുന്നതാണ് ഗൗരി ഖാന്റെ ഇൻ്റീരിയർ ഡിസൈനുകൾ. തന്റെ ഡിസൈനിങ് പരീക്ഷണങ്ങളുടെ തുടക്കം മന്നത്ത് എന്ന സ്വന്തം ഭവനത്തിൽ നിന്നാണെന്ന് ഗൗരി പറഞ്ഞിട്ടുണ്ട്. മാഗസിനിലോ ഓൺലൈനിലോ കാണുന്ന ഡിസൈനിനെ അന്ധമായി വിശ്വസിച്ച് അതിനെ പുനഃരാവിഷ്കരിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്, മറിച്ച് അലങ്കാര വസ്തുക്കളെ നിങ്ങൾക്കെങ്ങനെ ഉപയോഗപ്രദമാക്കാൻ കഴിയും എന്നു തിരിച്ചറിഞ്ഞ് ഡിസൈൻ ചെയ്യുകയാണ് വേണ്ടതെന്നും അവർ പറയുന്നു.

   Summary: Aparna Balamurali raises a toast to the 90s women with Bin Bulaaye, a concept video
   Published by:user_57
   First published:
   )}