ചെന്നൈ: സൂര്യ നായകനായി എത്തിയ 'സൂരറൈ പോട്രി'ന് മികച്ച പ്രതികരണങ്ങളാണ് എല്ലാ ഭാഷകളിലും ലഭിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്ന അഭിപ്രായമാണ് ഉയരുന്നത്. എന്നാൽ, സൂര്യ മാത്രമല്ല, മലയാളി താരം അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും ഏറെ കൈയടി നേടുകയാണ്. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ 'ബൊമ്മി' എന്നാണ് അപര്‍ണ പറഞ്ഞത്. അപർണയുടെ പ്രകടനത്തെ പ്രശംസിച്ച് നടൻ വിജയ് ദേവരക്കൊണ്ട കഴിഞ്ഞ ദിവസം രംഗത്ത് വന്നു. ഇപ്പോൾ ബൊമ്മിയാകാൻ അപർണ നടത്തിയ പരിശീലനങ്ങളുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകര്‍.
Also Read- 'ഈ നടിയെ എങ്ങനെ കണ്ടെത്തി?'; സുരരൈ പോട്രിലെ അപർണ ബാലമുരളിയെ കണ്ട് വിജയ് ദേവരകൊണ്ട
ചിത്രത്തിൽ മധുരയിലെ ഭാഷയാണ് ബൊമ്മി സംസാരിക്കുന്നത്. ഭാഷ പഠിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലകയും അപർണയ്ക്ക് ലഭിച്ചിരുന്നു. അപർണ എടുത്ത കഷ്ടപ്പാടും കഠിനാധ്വാനവും വീഡിയോയിലൂടെ കാണാനാകും. ഏറെ മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് അപർണ അടക്കമുള്ള അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിച്ചത്. ആമസോൺ പ്രൈമിലൂടെയാണ് പരിശീലന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
Also Read- സൂരറൈ പോട്ര്; സൂര്യ അവതരിച്ചിച്ച റിയൽ ഹീറോയെ തേടി പ്രേക്ഷകർ; ജിആര്‍ ഗോപിനാഥ് ഗൂഗിളിൽ ട്രെൻഡിംഗ്
ഞാൻ ചെയ്‍ത രംഗങ്ങള്‍ ഏതെങ്കിലും സംവിധായികയെ സന്തോഷിപ്പിച്ചുണ്ടെങ്കില്‍ സൂര്യ സർ ആയിരുന്നു ഒപ്പം അഭിനയിക്കാൻ ഉണ്ടായിരുന്നത് എന്നതുകൊണ്ടാണെന്നും ഒപ്പം അഭിനയിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന താരമാണ് സൂര്യയെന്നും അപർണ പറഞ്ഞിരുന്നു. മധുര ഭാഷയിൽ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. മധുര ഭാഷയിൽ സംസാരിക്കുന്നതിന് പ്രത്യേക പരിശീലനവും അപർണയ്ക്ക് ലഭിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Suriya, Aparna Balamurali, Soorarai Potru movie, Soorarai Pottru, Vijay Deverakonda