Soorarai Pottru| പറക്കാൻ തയ്യാറായി സൂര്യയുടെ 'സൂരറൈ പോട്ര്'; നായികയായി അപർണ ബാലമുരളി
- Published by:user_49
- news18-malayalam
Last Updated:
മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ സൂര്യയുടെ നായിക
സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രുവിന് 'യു ' സർട്ടിഫിക്കറ്റ് കിട്ടിയതായി നിർമാതാക്കൾ അറിയിച്ചു. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ സൂര്യയുടെ നായിക. സിനിമ തിയ്യറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ നിർമാതാവു കൂടിയായ സൂര്യ പ്രതികരിച്ചിരിക്കുന്നത്.
മാധവൻ പ്രധാനവേഷത്തിലെത്തിയ 'ഇരുതി സുട്ര്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്ങര. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ജീവിത പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.
You may also like:'മുഖ്യമന്ത്രി പിണറായിയെ വിട്ടൊഴിയാതെ ലാവലിൻ ഭൂതം'; അതിരപ്പിള്ളിയിൽ അഴിമതിക്ക് നീക്കമെന്ന് കെ.സുരേന്ദ്രൻ [NEWS]'പരിസ്ഥിതിദിനം കഴിഞ്ഞു; ഇനി അതിരപ്പിള്ളി നശീകരണം'; വിമർശനവുമായി അഡ്വ. എ. ജയശങ്കർ [NEWS] പശുക്കളെ കശാപ്പ് ചെയ്താൽ പത്തുവർഷം വരെ തടവ്: ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്താൻ യുപി സർക്കാർ [NEWS]
മോഹൻ ബാബു, ജാക്കി ഷറഫ്, കരുണാസ്, പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറാ. ജി.വി പ്രകാശാണ് സംഗീത സംവിധായകൻ. സൂര്യയുടെ 2ഡി എന്റർടൈൻമെന്റ്സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്പാർക്ക് പിക്ചേഴ്സാണ് 'സൂരറൈ പോട്ര് ' കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 10, 2020 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Soorarai Pottru| പറക്കാൻ തയ്യാറായി സൂര്യയുടെ 'സൂരറൈ പോട്ര്'; നായികയായി അപർണ ബാലമുരളി


