Ouseppachan| ഔസേപ്പച്ചന്റെ 200ാമത്തെ സിനിമ; 'എല്ലാം ശരിയാകും' ചിത്രത്തിലെ മനോഹരമായ മെലഡി

Last Updated:

കെ എസ് ഹരിശങ്കറാണ് (KS Harishankar) ആലാപനം. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ.

Ellam Sheriyakum Movie
Ellam Sheriyakum Movie
കൊച്ചി: ആസിഫ് അലിയും (Asif Ali) രജിഷ വിജയനും (Rajisha Vijayan) പ്രധാന വേഷങ്ങളിൽ എത്തുന്ന എല്ലാം ശരിയാകും (Ellam Sheriyakum) എന്ന ചിത്രത്തിലെ മനോഹര ​ഗാനം പുറത്തിറങ്ങി. ജിബു ജേക്കബ് (Jibu Jacob) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം (Music) നിർവഹിച്ചിരിക്കുന്നത് ഔസേപ്പച്ചനാണ്. കെ എസ് ഹരിശങ്കറാണ് (KS Harishankar) ആലാപനം. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ഔസേപ്പച്ചന്റെ സം​ഗീതജീവിതത്തിലെ 200ാമത്തെ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി (Mammootty) തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സിദ്ദിഖ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു.
advertisement
തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിർവഹിക്കുന്നു. തിരക്കഥയും സംഭാഷണവും പാരിസ് മുഹമ്മദാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കല ദിലീപ് നാഥ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്, സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസൈന്‍ റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുല.
advertisement
സത്യം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്. നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് "എല്ലാം ശരിയാകും" തീയറ്ററിലെത്തിക്കുന്നു
മലയാളം വാർത്തകൾ/ വാർത്ത/Film/
Ouseppachan| ഔസേപ്പച്ചന്റെ 200ാമത്തെ സിനിമ; 'എല്ലാം ശരിയാകും' ചിത്രത്തിലെ മനോഹരമായ മെലഡി
Next Article
advertisement
പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ഇനി എളുപ്പത്തിലറിയാം 'പാസ്ബുക്ക് ലൈറ്റ്'
പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ഇനി എളുപ്പത്തിലറിയാം 'പാസ്ബുക്ക് ലൈറ്റ്'
  • പിഎഫ് അംഗങ്ങള്‍ക്ക് പാസ്ബുക്ക് ലൈറ്റ് വഴി അക്കൗണ്ട് വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാം.

  • പിഎഫ് അക്കൗണ്ട് മാറ്റം ഓണ്‍ലൈനായി അനക്‌സര്‍ കെ ഡൗണ്‍ലോഡ് ചെയ്ത് ട്രാക്ക് ചെയ്യാം.

  • നിലവില്‍ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങളറിയുന്നത്

View All
advertisement