തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജയിലിൽ കിടത്താനുള്ള നീക്കമെന്ന് രഞ്ജിത്ത്; സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
- Published by:meera_57
- news18-malayalam
Last Updated:
ഡോക്ടർമാരോടും രഞ്ജിത്ത് നിസഹകരണം തുടരുന്നുവത്രേ. മരുന്നുകൾ കഴിക്കാൻ തയ്യാറായില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു
യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ കസ്റ്റഡിയിൽ തുടരുന്ന സംവിധായകൻ ബി. രഞ്ജിത്ത് (B. Ranjith) അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് പ്രോസിക്യൂഷൻ. രഞ്ജിത്തിനെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിന് മുൻപ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഇതാണ് ഹാജരാക്കാനുള്ള കാരണം എന്നും പ്രോസിക്യൂഷൻ.
ഡോക്ടർമാരോടും രഞ്ജിത്ത് നിസഹകരണം തുടരുന്നുവത്രേ. മരുന്നുകൾ കഴിക്കാൻ തയ്യാറായില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. കാലാവധി ഒരു ദിവസം ബാക്കി നിൽക്കേ പോലീസ് പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ. പിന്നെന്തിനാണ് വീണ്ടും കസ്റ്റഡി എന്നും അഭിഭാഷകൻ ആരാഞ്ഞു. ജാമ്യം ലഭിക്കാതിരിക്കാൻ വേണ്ടിയുള്ള നീക്കമാണിതെന്ന് രഞ്ജിത്ത്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ ജയിലിൽ കിടത്താനുള്ള ശ്രമമമാണ്.
എന്നാൽ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കാൻ സാധിച്ചില്ല. അതിനായി രഞ്ജിത്ത് സഹകരിച്ചില്ലെന്നും പ്രോസിക്യൂഷൻ. പത്താം തീയതിക്ക് ശേഷം കസ്റ്റഡി വേണമെന്നും പോലീസ് ആവശ്യപ്പെട്ടു.
advertisement
പരാതിക്ക് പിന്നിൽ വൈരാഗ്യമെന്ന് രഞ്ജിത്ത് ആവർത്തിച്ചു. സംവിധായകൻ എന്ന നിലയിൽ നടിയുടെ അഭിനയത്തെ വിമർശിച്ചു. പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാൽ ചില സീനുകൾ വെട്ടിക്കുറിച്ചു.
സെറ്റിൽ ഇക്കാര്യം പ്രചരിച്ചു. ജനുവരിയിൽ നടന്ന സംഭവത്തിൽ മാർച്ച് മാസത്തിലാണ് പരാതി നൽകിയത്. ചില നിർദേശങ്ങൾ ലഭിച്ച ശേഷമാണ് പരാതി നൽകാൻ തയ്യാറായത് എന്നും പ്രതി ആരോപിച്ചു.
മാർച്ച് 31ന് ഇടുക്കിയിൽ നിന്നും രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Summary: The prosecution has said that director B. Ranjith, who remains in custody in connection with a sexual assault complaint by a young actress, has not cooperated with the investigation. Ranjith was produced before the magistrate before the end of his custody period. Ranjith is also reportedly refusing to cooperate with doctors, refusing to take medicines, the prosecution told the court. Ranjith's lawyer said that the police produced the accused before the magistrate with one day left in the period. Then why is he in custody again, the lawyer asked. Ranjith said that this is a move to prevent him from getting bail. This is an attempt to keep him in jail until the elections are over
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 07, 2026 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജയിലിൽ കിടത്താനുള്ള നീക്കമെന്ന് രഞ്ജിത്ത്; സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ








