advertisement

'ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

സ്വന്തം നാട്ടിൽ ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ പോലും കഴിയാത്ത ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു

News18
News18
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിവാദ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. "ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട്" എന്നാണ് മറുപടി നൽകിയത്.
തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ സിനിമ സ്റ്റൈലിൽ വെല്ലുവിളി ഉയർത്തിയത്. മോഹൻലാൽ ചിത്രത്തിലെ പ്രശസ്തമായ "നീ പോ മോനേ വിജയാ" എന്ന ഡയലോഗ് അനുകരിച്ചുകൊണ്ട് പിണറായി വിജയന്റെ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞുവെന്നും കേരളത്തിൽ ഉടൻ യുഡിഎഫ് അധികാരം പിടിക്കുമെന്നും രേവന്ത് റെഡ്ഡി റോഡ് ഷോയ്ക്കിടെ പരിഹസിച്ചിരുന്നു.
ഇതിന് വാർത്താസമ്മേളനത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. സ്വന്തം നാട്ടിൽ ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ പോലും കഴിയാത്ത ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി വിജയൻ തിരിച്ചടിച്ചു. കേരളത്തില്‍ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിര്‍വഹണത്തിന്റെ പാഠങ്ങള്‍ പഠിക്കാനുള്ളത്. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.
advertisement
ഭരണനിർവഹണത്തിന്റെ പാഠങ്ങൾ രേവന്ത് റെഡ്ഡി കേരളത്തിൽ നിന്നാണ് പഠിക്കേണ്ടതെന്നും ജനക്ഷേമ മാതൃകകൾ മനസ്സിലാക്കാൻ അദ്ദേഹത്തെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്നെ സംവാദത്തിന് വെല്ലുവിളിച്ച രേവന്ത് റെഡ്ഡിക്ക് കൃത്യമായ മറുപടി ഉടൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ ഡയലോഗുകളും വ്യക്തിപരമായ കടന്നാക്രമണങ്ങളും നിറഞ്ഞ ഈ വാക്പോര് കേരള-തെലങ്കാന മുഖ്യമന്ത്രിമാർക്കിടയിൽ  രാഷ്ട്രീയ പോരാട്ടത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
  • അനന്ത് അംബാനി രാജരാജേശ്വരവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ച് 3 കോടി വീതം സംഭാവന നൽകി

  • രാജരാജേശ്വര ക്ഷേത്ര നവീകരണത്തിനായി 12 കോടി വാഗ്ദാനം ചെയ്തു, കിഴക്കൻ ഗോപുരം പുനരുദ്ധാരണവും ഉൾപ്പെടുന്നു

  • ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി ആനയാശുപത്രി, അഭയകേന്ദ്രം, ശാസ്ത്രീയ പരിപാലനം പ്രഖ്യാപിച്ചു

View All
advertisement