മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
- Published by:Sarika N
- news18-malayalam
Last Updated:
കായർ ഫാക്ടറിയിലെ തൊഴിലാളിയാണ് സന്തോഷ്
ആലപ്പുഴ: മദ്യപിക്കാൻ പണം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് തീകൊളുത്തി മരിച്ചു. ആലപ്പുഴ കളപ്പുര ചക്കാലയ്ക്കൽ സന്തോഷ് (45) ആണ് മരിച്ചത്. കൊമ്മാടിയിലാണ് സംഭവം. കായർ ഫാക്ടറിയിലെ തൊഴിലാളിയാണ് സന്തോഷ്.
രാവിലെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യപിക്കുന്നതിനായി ഭാര്യയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാര്യ പണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിൽ പ്രകോപിതനായ സന്തോഷ് വീടിനുള്ളിലിരുന്ന മണ്ണെണ്ണ എടുത്ത് സ്വന്തം ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ സന്തോഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
Apr 07, 2026 1:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു








