Moksha | ബംഗാളിൽ നിന്നു വന്നഭിനയിച്ചു, ഇപ്പോൾ പാട്ടും പാടി; നടി മോക്ഷ ആലപിച്ച മലയാള ഗാനം കേൾക്കാം

Last Updated:

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ഒരുക്കിയ 'വീണ്ടും' എന്ന പ്രണയഗാന സമാഹരത്തിലെ ഒരു വീഡിയോ ഗാനത്തിൽ പാടിയത് മോക്ഷ

മോക്ഷ
മോക്ഷ
'കള്ളനും ഭഗവതിയും' (Kallanum Bhagavathiyum) എന്ന മലയാള സിനിമയിലൂടെ ബംഗാളിൽ നിന്നും മലയാളത്തിലേക്ക് വന്ന താരസുന്ദരിയെ പ്രേക്ഷകർ കണ്ടതാണ്. 'മോക്ഷ' (Moksha) എന്നായിരുന്നു ആ താരത്തിന്റെ പേര്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ഒരുക്കിയ 'വീണ്ടും' എന്ന പ്രണയഗാന സമാഹരത്തിലെ ഒരു വീഡിയോ ഗാനത്തിൽ പാടിയിട്ടുള്ളത് മോക്ഷയാണ്.
ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ രചിച്ച്, രഞ്ജിന്‍ രാജ് സംഗീതം പകർന്ന് ചലച്ചിത്ര താരം മോക്ഷ ആലപിച്ച 'ഒരുപാട് സ്നേഹം ചൊരിഞ്ഞു നീ എപ്പോഴും...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിൽ നായികയായി മലയാള സിനിമയിൽ വന്ന ബംഗാളിയായ മോക്ഷ, ആദ്യമായി പാടുന്ന മലയാള ഗാനമാണിത്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഈ സംഗീത ആൽബത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിൽ വിഷ്ണു, സ്വർണ, ശ്രീയ, ബേബി അമർ ധ്യാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
നിയാസ്, നൗഷാദ്, ഷിനോജ്, സ്മിര, ലുദിയ, ബിൻസി, ഷാനി, അയന തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ഗാനത്തിന്റെ ഛായാഗ്രഹണം രതീഷ് റാം നിർവ്വഹിക്കുന്നു.
എഡിറ്റർ- കണ്ണൻ മോഹൻ, കല- രാജീവ് കോവിലകം, മേക്കപ്പ്- ഉഷ മോൾ, അസോസിയേറ്റ് ഡയറക്ടർ- അനൂപ് ശിവസേവൻ, അസീം കോട്ടൂർ, പ്രൊജക്ട് ഡിസൈനർ- സജിത് കൃഷ്ണ, കളറിസ്റ്റ്- ലിജു പ്രഭാകർ, സ്റ്റിൽസ്-റിജോയ് ജോസി, പരസ്യകല- കോളിൻസ് ലിയോഫിൽ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Bengali actor Moksha is now a playback singer for East Coast Vijayan's Veendum, a musical
മലയാളം വാർത്തകൾ/ വാർത്ത/Film/
Moksha | ബംഗാളിൽ നിന്നു വന്നഭിനയിച്ചു, ഇപ്പോൾ പാട്ടും പാടി; നടി മോക്ഷ ആലപിച്ച മലയാള ഗാനം കേൾക്കാം
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement