ദിലീപിനെ തിരിച്ചെടുക്കാനുള്ള‍ നീക്കം; ‘ഫെഫ്ക’യില്‍ നിന്ന് ഭാഗ്യലക്ഷ്മി രാജിവച്ചു

Last Updated:

ഒരു സംഘടനയിലും ഇനി പ്രവര്‍ത്തിക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു

ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 'ഫെഫ്ക'യില്‍ നിന്ന് ഭാഗ്യലക്ഷ്മി രാജിവച്ചു. ഫെഫ്കയും താരസംഘടനയായ അമ്മയും വേട്ടക്കാര്‍ക്കൊപ്പമെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. അതിജീവിതയ്ക്കൊപ്പമല്ല ഇവരെന്ന് തിരിച്ചറിയുന്നു. ഒരു സംഘടനയിലും ഇനി പ്രവര്‍ത്തിക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. താര സംഘടന ‘അമ്മ’യ്ക്കുനേ‌രെയും രൂക്ഷ വിമര്‍ശനമാണ് ഭാഗ്യലക്ഷ്മി ഉന്നയിച്ചത്. അമ്മയുടെ തലപ്പത്ത് സ്ത്രീകള്‍ വന്നിട്ടും ഫലമില്ല. സ്ത്രീകള്‍ നയിക്കുന്നതില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും അവര്‍ പറയുന്നത് പിന്നിലുള്ള പുരുഷന്മാരുടെ അഭിപ്രായമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇതും വായിക്കുക: നിയമനടപടി സ്വീകരിക്കുമെന്ന് ദിലീപ്; 'യഥാർത്ഥ ഇര ഞാൻ; സർക്കാരിനെ പോലും അന്വേഷണ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചു'
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ദിലീപ് നിയമ നടപടിക്കൊരുങ്ങുന്നു. തനിക്കെതിരായ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനാണ് നീക്കം. അന്വേഷണസംഘം മുഖ്യമന്ത്രിയെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ചെന്ന നിലപാടിലാണ് ദിലീപ്.
ഗൂഢാലോചനയുടെ ഇരയാണ് താനെന്നായിരുന്നു ഇന്നലെ കുറ്റവിമുക്തനായി കോടതിക്ക് പുറത്തിറങ്ങിയ ദിലീപ് ആദ്യം പ്രതികരിച്ചത്. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ നിലപാട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
advertisement
Summary: Following the verdict in the actress assault case, Bhagyalakshmi resigned from 'FEFKA' in protest against the move to re-induct Dileep into the organization. Bhagyalakshmi also alleged that FEFKA and the film artists' association 'AMMA' are standing with the perpetrators. She realizes that these organizations are not with the survivor. Bhagyalakshmi added that she will not work with any organization henceforth.
മലയാളം വാർത്തകൾ/ വാർത്ത/Film/
ദിലീപിനെ തിരിച്ചെടുക്കാനുള്ള‍ നീക്കം; ‘ഫെഫ്ക’യില്‍ നിന്ന് ഭാഗ്യലക്ഷ്മി രാജിവച്ചു
Next Article
advertisement
ദിലീപിനെ തിരിച്ചെടുക്കാനുള്ള‍ നീക്കം; ‘ഫെഫ്ക’യില്‍ നിന്ന് ഭാഗ്യലക്ഷ്മി രാജിവച്ചു
ദിലീപിനെ തിരിച്ചെടുക്കാനുള്ള‍ നീക്കം; ‘ഫെഫ്ക’യില്‍ നിന്ന് ഭാഗ്യലക്ഷ്മി രാജിവച്ചു
  • ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു.

  • ഫെഫ്കയും അമ്മയും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു.

  • ഭാഗ്യലക്ഷ്മി ഇനി ഒരു സംഘടനയിലും പ്രവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ചു.

View All
advertisement