Shefali Jariwala | ബിഗ് ബോസ് താരം ഷെഫാലി ജരിവാല അന്തരിച്ചു; അന്ത്യം 42-ാം വയസിൽ

Last Updated:

2000ങ്ങളുടെ തുടക്കത്തിലെ ഹിറ്റ് മ്യൂസിക് വീഡിയോയായ 'കാന്ത ലഗ'യിലെ തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷെഫാലി ജരിവാല

ഷെഫാലി ജരിവാല
ഷെഫാലി ജരിവാല
ബിഗ് ബോസ് 13 ലെ പ്രകടനത്തിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല (Shefali Jariwala) അന്തരിച്ചു. 42 വയസായിരുന്നു. ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി മരണവാർത്ത സ്ഥിരീകരിച്ചു. ജൂൺ 27 ന് രാത്രി നടിക്ക് ഹൃദയാഘാതം സംഭവിച്ചതായും മരണം സംഭവിക്കുകയുമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭർത്താവും മറ്റ് മൂന്ന് പേരും ചേർന്ന് ഷെഫാലിയെ ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് റിപ്പോർട്ടുകൾ. അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പരാമർശിച്ചുകൊണ്ട് മാധ്യമപ്രവർത്തകൻ വിക്കി ലാൽവാനി ഒരു പോസ്റ്റ് പങ്കുവച്ചു. “ഈ പോസ്റ്റിന് ഏകദേശം 45 മിനിറ്റ് മുമ്പ്, അവരെ ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് (സ്റ്റാർ ബസാർ അന്ധേരിക്ക് എതിർവശത്ത്) മരിച്ച നിലയിൽ കൊണ്ടുവന്നിരുന്നു. ഷെഫാലിയെ ഭർത്താവും മറ്റ് മൂന്ന് പേരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ റിസപ്ഷൻ ജീവനക്കാർ മരണവാർത്ത സ്ഥിരീകരിച്ചു, "ഷെഫാലി ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചു. അവരുടെ ഭർത്താവും മറ്റ് ചിലരും മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്നു." എന്ന് പോസ്റ്റിലെ വാക്കുകൾ.
advertisement
ടെലിവിഷൻ താരങ്ങളായ അലി ഗോണി, രാജീവ് അദാതിയ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി.
2000ങ്ങളുടെ തുടക്കത്തിലെ ഹിറ്റ് മ്യൂസിക് വീഡിയോയായ 'കാന്ത ലഗ'യിലെ തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷെഫാലി ജരിവാല.
പിന്നീടുള്ള വർഷങ്ങളിൽ, 'ബിഗ് ബോസ് 13' ഉൾപ്പെടെയുള്ള ടെലിവിഷൻ, റിയാലിറ്റി ഷോകളിൽ അവർ തുടർന്നും പ്രത്യക്ഷപ്പെട്ടു. അവരുടെ സത്യസന്ധത, മനഃശക്തി, മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ എന്നിവയ്ക്ക് അവർ ശ്രദ്ധിക്കപ്പെട്ടു.
തന്റെ വ്യക്തിപരമായ വെല്ലുവിളികളെക്കുറിച്ച് തുറന്നു സംസാരിക്കാൻ അവർ തനിക്ക് ലഭിച്ച വേദികൾ ഉപയോഗിച്ചു. ഇതവർക്ക് ആരാധകരുടെയും സഹ പ്രവർത്തകരുടെയും പ്രശംസ നേടിക്കൊടുത്തു. പരാഗ് ത്യാഗിയാണ് ഷെഫാലി ജരിവാലയുടെ ഭർത്താവ്. ദമ്പതികൾ പലപ്പോഴും തങ്ങളുടെ ജീവിതത്തിന്റെ ചില നല്ല നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.
advertisement
Summary: Bigg Boss fame Shefali Jariwala, dies of cardiac arrest at age 42. She was rushed to a hospital by husband Parag Tyagi and three others. However, Shefali couldn't be saved
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Shefali Jariwala | ബിഗ് ബോസ് താരം ഷെഫാലി ജരിവാല അന്തരിച്ചു; അന്ത്യം 42-ാം വയസിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement