Accused attack policeman | നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയായി ഒളിവിലായിരുന്ന നിസാമുദ്ദീന്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിന് ക്ക് സമീപം ബൈക്കില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പിടികൂടാനാണ് പോലീസ് സംഘമെത്തിയത്
പെരിന്തല്‍മണ്ണ: പോലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച് പിടികിട്ടാപ്പുള്ളി ഓടി രക്ഷപ്പെട്ടു. ഇതിനിടയിൽ ബൈക്കിൽ വരികയായിരുന്ന മറ്റൊരാളെ വയറിനു കുത്തി പരിക്കേൽപ്പിച്ച് ബൈക്കുമായ് ഇയാൾ കടന്നു കളഞ്ഞു. വിവിധ കേസുകളില്‍ പ്രതിയായ അരക്കുപറമ്പ് ഇബ്രാഹിംപടി പിലാക്കല്‍ നിസാമുദ്ദീന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി.
പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സി.പി.ഒ. എം. പ്രമോദ്(31), സ്‌കൂട്ടര്‍ യാത്രക്കാരനായ ചെറുകര മലറോഡ് കൊള്ളിയില്‍ മുഹമ്മദ് സലീം(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി കേസുകളിലെ പിടികിട്ടാപുള്ളിയായ ഒളിവിലായിരുന്ന നിസാമുദ്ദീന്‍ കെ.എസ്.ആര്‍.ടി.സി. ക്ക് സമീപം ബൈക്കില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പിടികൂടാനാണ് പോലീസ് സംഘമെത്തിയത്. പോലീസിനെ കണ്ടതോടെ നിസാമുദ്ദീന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചതോടെ കയ്യിലുണ്ടായിരുന്ന കത്തി വീശുകയായിരുന്നു. ഇതിനിടയിലാണ് പ്രമോദിന് ഇടതുകൈക്ക് പരിക്കേറ്റത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.