Allu Arjun|'ഇതേ യുക്തിയിൽ രേവന്ത് റെഡ്ഡിയേയും അറസ്റ്റ് ചെയ്യണം'; അല്ലു അർജുൻ്റെ അറസ്റ്റിനെതിരെ ബിആർഎസും ബിജെപിയും
- Published by:ASHLI
- news18-malayalam
Last Updated:
ഹൈദരാബാദിൽ രണ്ട് നിരപരാധികളുടെ മരണത്തിന് കാരണക്കാരനായ രേവന്ത് റെഡ്ഡിയെയും അറസ്റ്റ് ചെയ്യണമെന്ന് ബിആർഎസ് പ്രസിഡൻ്റ് പ്രതികരിച്ചു
തെന്നിന്ത്യൻ നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ താരത്തിന് പിന്തുണയുമായി ബിആർഎസും ബിജെപിയും. പുഷ്പ 2 റിലീസ് ദിനത്തിൽ തിക്കിനും തിരക്കിലും ഇടയിൽ പെട്ട് സ്ത്രീ മരിക്കാനിടയായ സാഹചര്യത്തെ അനുശോചനം രേഖപ്പെടുത്തിയ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) വർക്കിംഗ് പ്രസിഡൻ്റ് കെ ടി രാമറാവു അല്ലുവിന്റെ അറസ്റ്റിൽ അപലപിച്ചു. ദേശീയ അവാർഡ് ജേതാവായ താരത്തിനെ അറസ്റ്റ് ചെയ്ത നടപടി സംസ്ഥാന സർക്കാരിൻ്റെ അരക്ഷിതാവസ്ഥയുടെ മൂർദ്ധന്യാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് ഉത്തരവാദിയല്ലാത്ത ഒരു കാര്യത്തിന് അല്ലു അർജുനെ ഒരു സാധാരണ കുറ്റവാളിയായി കണക്കാക്കുന്നത് അനാവശ്യമാണ്. ബഹുമാനത്തിനും മാന്യമായ പെരുമാറ്റത്തിനും എപ്പോഴും ഇടമുണ്ട്. സർക്കാരിൻ്റെ അല്ലുവിനോടുള്ള ഈ സമീപനത്തിൽ താൻ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ അല്ലുവിനെ അറസ്റ്റ് ചെയ്ത അതേ യുക്തിയുടെ പിൻബലത്തിൽ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി(ഹൈഡ്രാ) നടത്തിയ നിമയവിരുദ്ധമായ ഡിമോളിഷനിലെ മനോവിഭ്രാന്തി കാരണം ഹൈദരാബാദിൽ രണ്ട് നിരപരാധികളുടെ മരണത്തിന് കാരണക്കാരനായ രേവന്ത് റെഡ്ഡിയെയും അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം തെന്നിന്ത്യൻ നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ താരത്തിനെ പിന്തുണയുമായി ബിജെപി. ക്രിയാത്മക മേഖലയിൽ പ്രവർത്തിക്കുന്നവരെ കോൺഗ്രസിന് ബഹുമാനമില്ലെന്നും സംസ്ഥാന-പ്രാദേശിക ഭരണസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ വ്യക്തമായ ഉദാഹരണമാണ് സന്ധ്യ തിയറ്ററിലുണ്ടായ അപകടമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തെലങ്കാന സർക്കാർ സിനിമാ രംഗത്തെ പ്രമുഖരെ തുടർച്ചയായി ആക്രമിക്കുന്നതിനുപകരം ദുരിതബാധിതരെ സഹായിക്കുകയും അന്നത്തെ ക്രമീകരണങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കുകയും വേണമെന്നും അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ കുറിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 14, 2024 1:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Allu Arjun|'ഇതേ യുക്തിയിൽ രേവന്ത് റെഡ്ഡിയേയും അറസ്റ്റ് ചെയ്യണം'; അല്ലു അർജുൻ്റെ അറസ്റ്റിനെതിരെ ബിആർഎസും ബിജെപിയും