ചിയാന്‍ വിക്രം 'കെജിഎഫി'ല്‍ ; ആരാധകര്‍ ആവേശത്തില്‍
- Published by:Arun krishna
- news18-malayalam
Last Updated:
കോലാർ സ്വർണ ഖനിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ആക്ഷൻ എന്റർടെയ്‌നറായി രൂപകല്പന ചെയ്തിരിക്കുന്നത്
ഇന്ത്യന്‍ സിനിമയിലെ ഏറ്റവുമധികം അര്‍പ്പണ ബോധമുള്ള നടനാണ് തമിഴകത്തിന്‍റെ സ്വന്തം ചിയാന്‍ വിക്രം. കഥാപാത്രമാകാന്‍ തന്‍റെ ശരീരം ഏതുവിധത്തിലും മാറ്റാന്‍ തയാറുള്ള വിക്രമിനെ പല സിനിമയിലും കണ്ടിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ ചോളരാജ കുമാരനായ ആദിത്യകരികാലനായി ഗംഭീരപ്രകടനമാണ് താരം നടത്തിയത്. സിനിമയുടെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്താനിരിക്കെയാണ് വിക്രത്തിന്‍റെ പുതിയ ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ പുറത്തുവന്നത്.
കബാലി, കാലാ, സാര്‍പ്പട്ട പരമ്പരൈ എന്നീ സിനിമകള്‍ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി താരം കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ (കെജിഎഫ്) എത്തിയിരുന്നു. കോലാർ സ്വർണ ഖനിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ആക്ഷൻ എന്റർടെയ്‌നറായി രൂപകല്പന ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീൻ കെ.ഇ. ജ്ഞാനവേൽ രാജയും പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസുമായി ചേർന്ന് വമ്പൻ ബജറ്റിലാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്.
advertisement
advertisement
19 -ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉണ്ടായ സംഭവങ്ങളെ ആധാരമാക്കിയാണ് പാ രഞ്ജിത്ത് തിരക്കഥ എഴുതിയിരിക്കുന്നത്. വലിയ താരനിരയും സെറ്റുകളും ഒരുക്കിയാണ് തങ്കലാന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. വിക്രമിന്‍റെ കരിയറിലെ 61-ാം ചിത്രമാണിത്. യഷിന്റെ നായകനായി റോക്കി ഭായിയുടെ കഥ പറയുന്ന രണ്ട് ഭാഗങ്ങളിലായി എത്തിയ കെ.ജി.എഫ് തീർത്ത അലയൊലികൾ അവസാനിക്കും മുമ്പാണ് വീണ്ടും കെ.ജി.എഫിലെ കഥ വെള്ളിത്തിരയിലേക്കെത്തുന്നത്. റോക്കി ഭായിക്കും മുമ്പുള്ള കോലാർ ഗോൾഡ് ഫാക്ടറിയുടെ കഥയാണ് തങ്കലാന്റേത്.
advertisement
advertisement
ഒരുമാസം നീണ്ടുനിന്ന ചിത്രത്തിന്‍റെ കെജിഎഫിലെ ഷൂട്ടിങ് അവസാനിച്ചെന്ന് സൂചന നല്‍കുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
#Thangalaan – KGF schedule has been completed.
A #PaRanjith film.#ChiyaanVikram #Vikram pic.twitter.com/LOLB8dtMP7
— Kollywood V2Cinemas (@V2Cinemas) April 6, 2023
മലയാളികളായ മാളവിക മോഹനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാവ വേഷങ്ങളിലെത്തുന്നത്. പശുപതി, ഹരി കൃഷ്ണൻ, അൻബു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമാണ്. എ. കിഷോർ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. തമിഴ് പ്രഭ ഈ ചിത്രത്തിന്റെ സഹ രചയിതാവാണ്. കലാവിഭാഗം കൈകാര്യം ചെയ്യുന്നത് എസ്.എസ്. മൂർത്തി. ആർ.കെ. സെൽവ (എഡിറ്റിംഗ്), സ്റ്റണർ സാം (സ്റ്റണ്ട്സ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. പി.ആർ.ഒ.- ശബരി, വിപിൻ കുമാർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
April 07, 2023 1:21 PM IST


