Sonu Sood | 'കൊറോണ പോരാളി' സോനു സൂദ് ഈ നാട്ടുകാർക്ക് ആരാധനാ മൂർത്തി
- Published by:user_57
- news18-malayalam
Last Updated:
'Corona Fighter' Sonu Sood is Being Worshipped in Bhubaneswar | 167 തൊഴിലാളികൾക്ക് മടക്കയാത്രക്കുള്ള ടിക്കറ്റ് സോനു സൂദ് ഒരുക്കിയിരുന്നു
കോവിഡ് വൈറസ് ബാധക്കും ലോക്ക്ഡൗണിനും ഇടയിലെ പ്രതിസന്ധിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും മടങ്ങിപ്പോകാൻ സൗകര്യം ചെയ്ത ബോളിവുഡ് നടൻ സോനു സൂദിന് സോഷ്യൽ മീഡിയയിൽ ആദരവർപ്പിച്ച് ജനങ്ങൾ.
എറണാകുളത്തെ എംബ്രോയിഡറി ഫാക്ടറിയിലെ ഒഡിഷയിൽ നിന്നുമുള്ള 167 സ്ത്രീകൾക്ക് മടക്കയാത്രക്കുള്ള ടിക്കറ്റാണ് സോനു സൂദ് ലോക്ക്ഡൗണിനിടെ ഒരുക്കിയത്.
ସବ୍ୟ , ରାଣୀ ପଣ୍ଡା ଏବଂ ସୋନୁ ଙ୍କୁ ପୂଜା କଲେ ରାଜଧାନୀ ରେ @SonuSood bhubaneswar mai @sabyasachi @sonu sir and @ranipanda ko puja karte hain @sabyaactor
🙏🙏🙏 pic.twitter.com/Zo6EYsf5c2
— somanath jena (@somanathjena0) June 15, 2020
advertisement
അതിനിടയിലാണ് ഒഡിഷയിലെ ഭുവനേശ്വറിൽ നിന്നും സോനു സൂദിന് നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സോനുവിനൊപ്പം തന്നെ 'കൊറോണ പോരാളികളുടെ രാജാവിനെയും റാണിയെയും' ഇവർ വാഴ്ത്തുന്നുണ്ട്. നന്മ ചെയ്യുന്ന ഇത്തരം വ്യക്തികളെ തങ്ങൾ ആരാധിക്കാറുണ്ടെന്ന് ഇവർ പറയുന്നു.
ആരാധകർ ചെയ്തത് നന്നായിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും തനിക്ക് അവരുടെ സ്നേഹവും പ്രാർത്ഥനയും മാത്രം മതിയെന്നാണ് സോനു സൂദ് ഒരു പോസ്റ്റിലൂടെ മറുപടിയായി അറിയിച്ചത്.
advertisement
This is so sweet❣️.. but I don’t deserve this🙏 just your love and wishes keep us alive ❤️ https://t.co/uYCos3t9Rr
— sonu sood (@SonuSood) June 15, 2020
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 16, 2020 7:56 AM IST