37-ാം ജന്മദിനത്തിൽ അച്ഛന്റെ മരണം; ഉള്ളുലഞ്ഞ് ധ്യാൻ ശ്രീനിവാസൻ

Last Updated:

അച്ഛന്റെ ഭൗതികദേഹത്തിന് അരികിലിരുന്ന് വിങ്ങിപ്പൊട്ടുന്ന ധ്യാനിന്റെ ദൃശ്യങ്ങൾ മലയാളികൾക്ക് നൊമ്പരമായി

News18
News18
ധ്യാൻ ശ്രീനിവാസിന്റെ 37-ാം ജന്മദിനത്തിൽ തീരാനോവായി പിതാവ് ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോ​ഗം. അച്ഛന്റെ അപ്രതീക്ഷിത മരണവാര്‍ത്തയിൽ തകർന്നാണ് കോഴിക്കോട്ടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും ധ്യാൻ കൊച്ചിയിലെത്തിയത്. അച്ഛന്റെ ഭൗതികദേഹത്തിന് അരികിലിരുന്ന് വിങ്ങിപ്പൊട്ടുന്ന ധ്യാനിന്റെ ദൃശ്യങ്ങൾ മലയാളികൾക്ക് നൊമ്പരമായി. നേരത്ത ധ്യാൻ അച്ഛനെ കുറിച്ച്
ഓൺലൈൻ അഭിമുഖങ്ങളിൽ പറയുന്ന ഓരോ കാര്യങ്ങളും സമൂ​ഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അച്ഛനുമായുള്ള ബന്ധത്തെ കുറിച്ചും ധ്യാൻ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ധ്യാനിനോട് പുറമെ സ്നേഹം അധികം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും, അവസാന നാളുകളിൽ അദ്ദേഹം ധ്യാനിനോട് കൂടുതൽ ചേർന്നു നിന്നു.
ഇന്ന് രാവിലെ രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അതുല്യനടന്‍റെ അന്ത്യം. വിവിധ രോ​ഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
സിനിമ-രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ കൊച്ചിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ്, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് തുടങ്ങിയവർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നടൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം വസതിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
advertisement
ശ്രീനിവാസന്റെ സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
37-ാം ജന്മദിനത്തിൽ അച്ഛന്റെ മരണം; ഉള്ളുലഞ്ഞ് ധ്യാൻ ശ്രീനിവാസൻ
Next Article
advertisement
37-ാം ജന്മദിനത്തിൽ അച്ഛന്റെ മരണം; ഉള്ളുലഞ്ഞ് ധ്യാൻ ശ്രീനിവാസൻ
37-ാം ജന്മദിനത്തിൽ അച്ഛന്റെ മരണം; ഉള്ളുലഞ്ഞ് ധ്യാൻ ശ്രീനിവാസൻ
  • ധ്യാൻ ശ്രീനിവാസന്റെ 37-ാം ജന്മദിനത്തിൽ അച്ഛൻ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗം നടന്നു.

  • അച്ഛന്റെ ഭൗതികദേഹത്തിന് അരികിൽ വിങ്ങിപ്പൊട്ടുന്ന ധ്യാനിന്റെ ദൃശ്യങ്ങൾ മലയാളികൾക്ക് നൊമ്പരമായി.

  • സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ കൊച്ചിയിലെത്തി അന്തിമോപചാരം അർപ്പിച്ചുവെന്ന് റിപ്പോർട്ട്.

View All
advertisement