പുറത്തുവന്നത് 'ആടുജീവിതം' ട്രെയിലറല്ല, അതിയായ വിഷമമുണ്ട് ; സംവിധായകന്‍ ബ്ലെസി

Last Updated:

ശരിയായ പശ്ചാത്തലസംഗീതമോ കളര്‍ ഗ്രേഡിങ്ങോ ചെയ്യാത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്, അതിനെ ട്രെയിലറായി കാണാന്‍ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു

വര്‍‌ഷങ്ങളുടെ പരിശ്രമത്തിലൂടെയാണ് ഇന്ത്യന്‍ സിനിമാലോകവും മലയാള സിനിമയും ഉറ്റുനോക്കുന്ന പൃഥ്വിരാജ് –  ബ്ലെസി ടീമിന്‍റെ ‘ആടുജീവിതം’ ഒരുങ്ങുന്നത്. ബെന്യാമിന്‍റെ പ്രശസ്തമായ നോവിലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ ആടുജീവിതം സിനിമയുടെ സുപ്രധാന രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ ഇന്‍റര്‍നെറ്റിലെത്തിയത്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നായകന്‍ പൃഥ്വിരാജ് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ പുറത്തുവന്നത് ആടുജീവിതം സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ അല്ലെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ബ്ലെസി.  വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഏജന്‍റ്മാര്‍ക്ക് കാണുന്നതിന് വേണ്ടി കട്ട് ചെയ്ത ആടുജീവിതം സിനിമയുടെ ഭാഗങ്ങളാണ് അതെന്ന് ബ്ലെസി പറഞ്ഞു. യുഎസിലെ കാലിഫോര്‍ണിയയിലുള്ള ഡെഡ്ലൈന്‍ എന്ന പോര്‍ട്ടലിലാണ് ദൃശ്യങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.
‘പുറത്തുവന്ന ദൃശ്യങ്ങളെ ട്രെയിലറായി പരിഗണിക്കാനാവില്ല.. ശരിയായ പശ്ചാത്തലസംഗീതമോ കളര്‍ ഗ്രേഡിങ്ങോ ചെയ്യാത്തവയാണിത്. ബിസിനസ് പര്‍പ്പസിനായും വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഏജന്‍റ്മാര്‍ക്ക് കാണുന്നതിനും വേള്‍ഡ് റിലീസിനുമൊക്കെ വേണ്ടി തയാറാക്കിയതാണ് ഈ ദൃശ്യങ്ങള്‍. സാധാരണ ട്രെയിലര്‍ ഒന്നരമിനിറ്റ് ഡ്യൂറേഷന്‍ മാത്രമുള്ളവയാണ്. ഇത് മൂന്ന് മിനിറ്റോളം ഉണ്ട്. വീഡിയോ ഇത്തരത്തില്‍ പ്രചരിക്കുന്നതില്‍ അതിയായ വിഷമമുണ്ട്’- ബ്ലെസി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
advertisement
അതേസമയം, പുറത്തിറങ്ങിയ വീഡ‍ിയോക്ക് വമ്പൻ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പൃഥ്വിയുടേത് ഗംഭീര പ്രകടനമാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങൾ പൃഥ്വിയെ തേടിയെത്തുമെന്നും വീഡിയോക്ക് താഴെ ആരാധകർ കമന്റ് ചെയ്തു.സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. മലയാള സിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
advertisement
എ.ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും അടക്കമുലള്ള ഓസ്കാര്‍ ജേതാക്കള്‍ സിനിമയക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.കെ എസ് സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പുറത്തുവന്നത് 'ആടുജീവിതം' ട്രെയിലറല്ല, അതിയായ വിഷമമുണ്ട് ; സംവിധായകന്‍ ബ്ലെസി
Next Article
advertisement
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
  • പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ സിപിഐ കടുത്ത നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ.

  • പിഎം ശ്രീ പദ്ധതിയിൽ 8000 കോടി രൂപ കേരളത്തിന് ലഭിക്കണം, നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും.

  • പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിക്ക് 1148 കോടി രൂപ ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം.

View All
advertisement