'ആനിക്ക് ഞാൻ അമ്മയാണ്, അവളുടെ എല്ലാമാണ്'; വിവാഹ വാർഷിക ദിനത്തിൽ ഷാജി കൈലാസ്

ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെയാണ്.

News18 Malayalam | news18-malayalam
Updated: June 1, 2020, 11:40 AM IST
'ആനിക്ക് ഞാൻ അമ്മയാണ്, അവളുടെ എല്ലാമാണ്'; വിവാഹ വാർഷിക ദിനത്തിൽ ഷാജി കൈലാസ്
shaji kailas Annie
  • Share this:
വിവാഹ വാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഷാജി കൈലാസ്. ആനിക്കൊപ്പമുള്ള ചിത്രങ്ങൾ അടക്കമാണ് ഷാജി കൈലാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇരുവരുടേയും 24 ാം വിവാഹ വാർഷികമാണ് ഇന്ന്.

1996 ജൂണ്‍ ഒന്നിനായിരുന്നു ഷാജി കൈലാസും ആനിയും തമ്മിലുള്ള വിവാഹം. നടന്‍ സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.  ജഗന്നാഥന്‍, ഷാരോണ്‍, റോഷന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്.

ഷാജി കൈലാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വർഷങ്ങൾ... ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്... പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയിൽ കൂട്ടും കരുത്തുമായി നിൽക്കുന്ന ഏവർക്കും ഒത്തിരിയേറെ നന്ദി...
ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്ക് വെക്കുവാൻ അമ്മ അരികില്ലാത്ത ആനിക്ക് ഞാൻ ഒരു അമ്മയാണ്...
അവളുടെ എല്ലാമാണ്...
വളച്ചൊടിക്കപ്പെട്ട പലതിനും മുന്നിൽ അവൾ തളർന്നേക്കാം... സങ്കടപ്പെട്ടേക്കാം...
പക്ഷേ പതറാതെ തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ കൂടെയുണ്ടാകും...
ലോകം മുഴുവൻ വിഷമിക്കുന്ന ഈ ഒരു വേളയിൽ ഞങ്ങൾക്കും ആഘോഷങ്ങൾ ഇല്ല...
വേഗം ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ...
എല്ലാവർക്കും നന്മയും ആരോഗ്യവും നേരുന്നൂ....
First published: June 1, 2020, 11:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading