advertisement

'വെള്ളിനക്ഷത്രത്തിലെ അത്ഭുത ബാലിക'; തരുണിയെ ഓര്‍മിച്ച് സംവിധായകന്‍ വിനയന്‍

Last Updated:

നാലാം വയസ്സിലാണ് തരുണി വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രത്തിൽ അഭിനയിക്കുന്നത്

News18
News18
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളായ തരുണി സച്ച്ദേവിന്റെ ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ വിനയൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 'വെള്ളിനക്ഷത്രം' എന്ന ചിത്രത്തിലെ കുട്ടി തരുണിക്കൊപ്പമുള്ള ചിത്രം വിനയൻ പങ്കുവെച്ചത്. പൃഥ്വിരാജിന്റെ മകളായി അഭിനയിച്ച തരുണിയുടെ അഭിനയ ചാരുത ആരെയും അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
നാലാം വയസ്സിലാണ് തരുണി വിനയൻ സംവിധാനം ചെയ്ത 'വെള്ളിനക്ഷത്രം' എന്ന ഹൊറർ-കോമഡി ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിലെ "കുക്കുറു കുക്കുകുറുക്കൻ" എന്ന ഗാനം ഇന്നും കുട്ടികൾക്കിടയിൽ തരംഗമാണ്. അതേ വർഷം തന്നെ വിനയന്റെ 'സത്യം' എന്ന ചിത്രത്തിലും തരുണി പൃഥ്വിരാജിന്റെ മകളായി വേഷമിട്ടു. അമിതാഭ് ബച്ചനൊപ്പം 'പാ' എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ച തരുണി, കരിഷ്മ കപൂറിനൊപ്പം രസ്നയുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് 'രസ്ന ഗേൾ' എന്ന പേരിൽ ഇന്ത്യയൊട്ടാകെ പ്രശസ്തയായത്.
advertisement
2012 മേയ് 14-ന് തന്റെ പതിനാലാം ജന്മദിനത്തിലാണ് തരുണിയെയും അമ്മ ഗീതയെയും മരണം തട്ടിയെടുത്തത്. നേപ്പാളിലെ പൊഖാറയിൽ വെച്ചുണ്ടായ അഗ്നി എയർ വിമാനാപകടത്തിലാണ് ഇരുവർക്കും ജീവൻ നഷ്ടപ്പെട്ടത്. തമിഴ് ചിത്രം 'വെട്രി സെൽവൻ' ആണ് തരുണി അവസാനമായി അഭിനയിച്ച ചിത്രം.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'വെള്ളിനക്ഷത്രത്തിലെ അത്ഭുത ബാലിക'; തരുണിയെ ഓര്‍മിച്ച് സംവിധായകന്‍ വിനയന്‍
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement