നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kurup Movie | Non Fungible Tokens | ദുൽഖറിന്‍റെ 'കുറുപ്പ്' പ്രമോഷന് നോൺ ഫംഗിബിൾ ടോക്കൺസ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം

  Kurup Movie | Non Fungible Tokens | ദുൽഖറിന്‍റെ 'കുറുപ്പ്' പ്രമോഷന് നോൺ ഫംഗിബിൾ ടോക്കൺസ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം

  ബ്ലോക്ക് ചെയിന്‍ എന്നറിയപ്പെടുന്ന ഒരു ഡിജിറ്റല്‍ ലെഡ്ജറില്‍ സൂക്ഷിക്കുന്ന ഡാറ്റയാണ് എന്‍.എഫ്.ടി. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒരു ഡിജിറ്റല്‍ മൂല്യമുള്ള കലാവസ്തു ഉടമസ്ഥന്റെ മാത്രമായിരിക്കും. അതിനാല്‍ തന്നെ കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമാണ്

  dulquer salmaan

  dulquer salmaan

  • Share this:
   ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് 'കുറുപ്പ്'. സുകുമാരക്കുറുപ്പിന്റെ ജീവിതം വരച്ചു കാട്ടുന്ന 'കുറുപ്പ്' പ്രഖ്യാപിച്ചതു മുതല്‍ സിനിമാലോകത്തെ സജീവ ചര്‍ച്ചയാണ്. എന്നാലിപ്പോള്‍ സിനിമയുടെ പ്രൊമോഷനായി പുതിയ വഴിയുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകര്‍.

   എന്‍.എഫ്.ടി (നോണ്‍ ഫംഗിബിള്‍ ടോക്കണ്‍സ്) ഉപയോഗിച്ചാണ് സിനിമയുടെ പ്രൊമോഷന്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് എന്‍.എഫ്.ടി ഉപയോഗിച്ച് സിനിമയുടെ പ്രൊമോഷന്‍ ഒരുക്കുന്നത്.

   ബ്ലോക്ക് ചെയിന്‍ എന്നറിയപ്പെടുന്ന ഒരു ഡിജിറ്റല്‍ ലെഡ്ജറില്‍ സൂക്ഷിക്കുന്ന ഡാറ്റയാണ് എന്‍.എഫ്.ടി. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒരു ഡിജിറ്റല്‍ മൂല്യമുള്ള കലാവസ്തു ഉടമസ്ഥന്റെ മാത്രമായിരിക്കും. അതിനാല്‍ തന്നെ കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമാണ്.

   ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങി വിവിധ തരം ഡിജിറ്റല്‍ ഫയലുകളെ എന്‍.എഫ്. ടോക്കണുകള്‍ ആക്കിമാറ്റാന്‍ സാധിക്കും. ഈ രീതിയില്‍ ബ്ലോക്ക് ചെയിനില്‍ സൂക്ഷിക്കുന്ന കലാസൃഷ്ടി എന്‍.എഫ്.ടോക്കണുകള്‍ വഴി ഉടമസ്ഥാവകാശം സുരക്ഷിതമായിരിക്കുകയും മറ്റാര്‍ക്കും തന്നെ കലാസൃഷ്ടിയില്‍ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുകയുമില്ല.

   ക്രിപ്‌റ്റോകറന്‍സി മൂല്യമുള്ള എന്‍.എഫ്.ടി ബിറ്റ്‌കോയിന്‍ പോലെ പകരം വെയ്ക്കാനോ ട്രേഡ് ചെയ്യാനോ സാധിക്കില്ല. ചിത്രത്തിന്റെ തിയേറ്ററിക്കല്‍ റിലീസിനൊപ്പം തന്നെ എന്‍.ഫ്.ടി ഫോര്‍മാറ്റിലും ചിത്രം പുറത്തു വരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. എം.പി.4 ഫോര്‍മാറ്റിലുള്ള പാട്ടുകളും, ദുല്‍ഖറും സംവിധായകനായ ശ്രീനാഥ് ജയന്‍ എന്നിവര്‍ ഓട്ടോഗ്രാഫ് ചെയ്ത ഡിജിറ്റല്‍ ആര്‍ട് വര്‍ക്കുകളും പോസ്റ്ററുകളും, ഈ പോസ്റ്ററുകളുടെ ജിഫ് (gif) ഫോര്‍മാറ്റ് വേര്‍ഷനുകളും എന്‍.എഫ്.ടിയില്‍ ഒരുങ്ങുന്നുണ്ട്.

   കേരളമൊന്നാകെ ചര്‍ച്ച ചെയ്ത കുപ്രസിദ്ധനായ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, ശോഭിത, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും നിര്‍മിക്കുന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ എന്‍.എഫ്.ടി ഫോര്‍മാറ്റും പുറത്തിറങ്ങും.
   Published by:Anuraj GR
   First published:
   )}