K.K. | Emraan Hashmi | കെ.കെ.യുടെ വിയോഗ ശേഷം ഇമ്രാൻ ഹാഷ്മി ട്രെൻഡിങ്

Last Updated:

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശ്രദ്ധേയമായ ചില ഗാനങ്ങൾ സംഗീത പ്രേമികൾക്ക് നൽകിയ ഗായകന്റെ അകലവിയോഗത്തിൽ നടുക്കം മാറാതെ ആരാധകർ

കെ.കെ., ഇമ്രാൻ ഹാഷ്മി
കെ.കെ., ഇമ്രാൻ ഹാഷ്മി
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശ്രദ്ധേയമായ ചില ഗാനങ്ങൾ സംഗീത പ്രേമികൾക്ക് നൽകിയ ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അഥവാ കെ.കെ. (Singer KK) വൈവിധ്യമാർന്ന ഗാനശാഖകളുടെ പേരിൽ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ റൊമാന്റിക് ഗാനങ്ങൾ ഹിറ്റ് ചാർട്ടുകളിൽ ഒന്നാമതെത്തി. നിരവധി ബോളിവുഡ് സിനിമകൾക്ക് കെ.കെ. പിന്നണി പാടിയിട്ടുണ്ട്. അവയിൽ പലതും ഇന്നും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടവയാണ്.
ഇമ്രാൻ ഹാഷ്മിയുടെ ഏറ്റവും ജനപ്രിയമായ ഗാനങ്ങൾക്ക് കെ.കെ. എന്ന ഗായകന്റെ സ്വരമുണ്ട്. ഈ നായകൻ-ഗായകൻ കോമ്പിനേഷൻ ഒരിക്കലും ആരാധകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടില്ല. കെകെയുടെ വിയോഗ ശേഷം, പതിറ്റാണ്ടുകളായി ഹിറ്റ് ഗാനങ്ങൾ നൽകിയ ഈ അവിസ്മരണീയ നായക-ഗായക ജോഡിയെ ആരാധകർ ഓർത്തെടുക്കുമ്പോൾ, ഇമ്രാൻ ഹാഷ്മി ട്വിറ്റർ ട്രെൻഡ്‌സ് പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.
സറാ സാ… മുതൽ ബീത്തേൻ ലംഹെയ്‌ൻ… വരെയുള്ള നിരവധി KK ഗാനങ്ങൾക്കു ഇമ്രാൻ ഹാഷ്മി മുഖമായിട്ടുണ്ട്. ട്വിറ്റർ ഉപയോക്താക്കൾ ഓർമ്മകളുടെ നാള്വഴിയെ സഞ്ചരിച്ച് പാട്ടുകളുടെ ശകലങ്ങൾ പങ്കിടുകയും, ആ ‘നല്ല നാളുകൾ’ സ്നേഹപൂർവ്വം ഓർമ്മിക്കുകയും ചെയ്തു.
advertisement
advertisement
advertisement
advertisement
ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം. കൊൽക്കത്തയിൽ ഒരു സംഗീത പരിപാടിക്ക് ശേഷം അദ്ദേഹം കുഴഞ്ഞു വീഴുകയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രാത്രി 10 മണിയോടെ കൊൽക്കത്തയിലെ സിഎംആർഐ ആശുപത്രിയിൽ അദ്ദേഹം ‘മരിച്ച നിലയിൽ’ എത്തി എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Film/
K.K. | Emraan Hashmi | കെ.കെ.യുടെ വിയോഗ ശേഷം ഇമ്രാൻ ഹാഷ്മി ട്രെൻഡിങ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement