The Kashmir Files | 630 തിയേറ്റുകളില്‍ മാത്രം റിലീസ്, മൂന്നാം ദിവസം മൂന്നിരട്ടിയിലേറെ തിയേറ്റുകളിലേക്ക്; അത്ഭുതമായി 'ദി കാശ്മീർ ഫയൽസ്'

Last Updated:

വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം 650 സ്ക്രീനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ സിനിമയ്ക്ക് ലഭിച്ച കളക്ഷന്‍ ആദ്യം സിനിമ നിഷേധിച്ച തിയറ്റര്‍ ഉടമകളില്‍ ബോധോദയം ഉണ്ടാക്കി

കോടികണക്കിന് രൂപയുടെ മുതല്‍ മുടക്കും അത്യുഗ്രന്‍ താരനിരയുമെല്ലാമായി വമ്പന്‍ പബ്ലിസിറ്റി ഒരുക്കി റിലീസ് ചെയ്യുന്ന  സിനിമകള്‍ ഹിറ്റാകുന്നത് നമ്മള്‍ പതിവായി കാണാറുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ  ഇടയ്ക്കിടെ വന്ന് വന്‍ വിജയം നേടുന്ന ചിത്രങ്ങളും ഇന്ത്യന്‍ സിനിമയുടെ പ്രത്യേകതയാണ്. അത്തരമൊരു സിനിമയാണ് ഇപ്പോള്‍ ബോളിവുഡില്‍ അത്ഭുതം സൃഷ്ടിക്കുന്നത്.  വിവേക് അഗ്നിഹോത്രിയുടെ (Vivek Agnihotri) സംവിധാനത്തില്‍ എത്തിയിരിക്കുന്ന ദി കശ്‍മീര്‍ ഫയല്‍സ് (The Kashmir Files) ആണ് ആ ചിത്രം. കശ്‍മീരി പണ്ഡിറ്റുകളുടെ (kashmiri pandits) പലായനത്തിന്‍റെ കഥ പറയുന്ന സിനിമയുടെ പ്രകടനം  ബോക്സ് ഓഫീസ് (Box Office) ട്രേഡ് അനലിസ്റ്റുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം 650 സ്ക്രീനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ സിനിമയ്ക്ക് ലഭിച്ച കളക്ഷന്‍ ആദ്യം സിനിമ നിഷേധിച്ച തിയറ്റര്‍ ഉടമകളില്‍ ബോധോദയം ഉണ്ടാക്കി. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ഇതിന്‍റെ ഇരട്ടിയില്‍ ഏറെ ,അതായത് 10.10 കോടിയും ചിത്രം നേടി. ബോളിവുഡില്‍ 2020നു ശേഷം ഒരു ചിത്രം രണ്ടാംദിനത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ്  ഇതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ചൂണ്ടിക്കാട്ടി.
advertisement
ശനിയാഴ്ചത്തെ കളക്ഷന്‍ വര്‍ധിച്ചതിനൊപ്പം നിരവധി തിയറ്റര്‍ ഉടമകളാണ് ചിത്രം ആവശ്യപ്പെട്ട് വിതരണക്കാരെ സമീപിച്ചത്. തല്‍ഫലമായി 650 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മൂന്നാം ദിനമായ ഇന്ന് 2000 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി ആകെ 14.35 കോടി നേടിയ ചിത്രത്തിന്റെ ഞായറാഴ്ച കളക്ഷന്‍ എത്രയാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
advertisement
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾക്ക് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.. തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകരെത്തിയിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം.
മലയാളം വാർത്തകൾ/ വാർത്ത/Film/
The Kashmir Files | 630 തിയേറ്റുകളില്‍ മാത്രം റിലീസ്, മൂന്നാം ദിവസം മൂന്നിരട്ടിയിലേറെ തിയേറ്റുകളിലേക്ക്; അത്ഭുതമായി 'ദി കാശ്മീർ ഫയൽസ്'
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement