ക്യാമറയ്ക്ക് മുന്നിൽ ഫഹദും നസ്ലനും; സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി 'മോളിവുഡ് ടൈംസ്'
- Published by:meera_57
- news18-malayalam
Last Updated:
'മോളിവുഡ് ടൈംസ്' എന്ന പേരിലെത്തുന്ന സിനിമയിൽ നസ്ലനാണ് നായകൻ. 'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുക
സിനിമക്കുള്ളിലെ സിനിമയുമായി 'മോളിവുഡ് ടൈംസ്' വരുന്നു. നസ്ലൻ നായകനായി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്നു. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ പൂർത്തിയായി.
'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്നു.
നസ്ലൻ, ഫഹദ് ഫാസിൽ, ആഷിക് ഉസ്മാൻ, ബിനു പപ്പു, അൽത്താഫ് സലിം, സംവിധായകരായ തരുൺ മൂർത്തി, അരുൺ ടി. ജോസ്, അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നും ആഷിക് ഉസ്മാൻ അറിയിച്ചു.
'മോളിവുഡ് ടൈംസ്' എന്ന പേരിലെത്തുന്ന സിനിമയിൽ നസ്ലനാണ് നായകൻ. 'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുക. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിൽ, വിശ്വജിത്താണ് ക്യാമറ, മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ്.
advertisement
തമിഴിലും മലയാളത്തിലും ശ്രദ്ധാകേന്ദ്രമായി മാറിയ എഡിറ്ററും റൈറ്ററും കൂടിയായ അഭിനവ് സുന്ദർ നായക് ചിത്രം, ആഷിക് ഉസ്മാൻ നിർമ്മാണം എന്നീ പ്രത്യേകതകളും ഈ സിനിമയ്ക്ക് ഉണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഓണച്ചിത്രമായ 'ഓടും കുതിര ചാടും കുതിര'യാണ് വരാനിരിക്കുന്ന ചിത്രം.
മലയാളത്തിലെ മികച്ച സംവിധായകൻ, നായകൻ, നിർമ്മാതാവ്, ബാനർ എന്നീ നിലകളിൽ എല്ലാം വമ്പൻ ക്രൂ അണിനിരക്കുന്ന മോളിവുഡ് ടൈംസിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
advertisement
Summary: Upcoming Malayalam movie Mollywood Times, talks cinema within cinema. The film features actors Fahadh Faasil and Naslen Gafoor in the lead roles. Abhinav Sundar Naik is the director of the film. Pooja ceremony was held at the Anjumana Temple in Kochi
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 14, 2025 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ക്യാമറയ്ക്ക് മുന്നിൽ ഫഹദും നസ്ലനും; സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി 'മോളിവുഡ് ടൈംസ്'