പെൺകുട്ടികളേ, എന്തുകിട്ടും എന്ന് ചോദിക്കുന്നവരോട് ഈ ഡയലോഗ് അടിച്ചോ, ധൈര്യമായി

Last Updated:

FEFKA has made a hard-hitting video against dowry harassment | ഫെഫ്കയുടെ പെണ്ണുകാണൽ വീഡിയോ തരംഗമാവുന്നു

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
മാന്യമായ വേഷം, സുമുഖൻ, സുന്ദരൻ. ഒപ്പം അച്ഛനും അമ്മയും. കാഴ്ചയിലെ കെട്ടും മട്ടും ഒന്നും സ്വഭാവത്തിൽ തൊട്ടുതീണ്ടിയിട്ടില്ല എന്ന് മനസ്സിലാവണമെങ്കിൽ, മോനോ, മോന്റെ അച്ഛനോ അമ്മയോ കാരണവന്മാരോ നാവെടുത്ത് പെണ്ണുകാണാൻ വന്നിരിക്കുന്ന വീട്ടിലെ വീട്ടുകാരോട് 'എന്ത് കൊടുക്കും' എന്ന് യാതൊരു സങ്കോചവുമില്ലാതെ, നാടൻ ഭാഷയിൽ പറഞ്ഞാൽ, ഉളുപ്പില്ലാതെ ചോദിച്ചാൽ മാത്രം മതി.
പെണ്ണിന് വിദ്യാഭ്യാസം വേണം, സൗന്ദര്യം വേണം, ജോലി വേണം ഇനി ഇതൊക്കെ പോരാതെ വേൾഡ് ബാങ്കിന് തുല്യം എന്തെങ്കിലും തീറാധാരം എഴുതി കിട്ടും എന്നും പകൽക്കിനാവ് കണ്ട് ആരുടെയെങ്കിലും പെണ്മക്കളുള്ള വീട്ടിൽ ചെന്ന് പണം നോക്കി ചോദിച്ചാൽ, പെൺകുട്ടികളെ, നിങ്ങൾക്ക് ഈ വീഡിയോയിൽ കാണുന്ന മറുപടി കൊടുക്കാം, ധൈര്യമായി.
ചെക്കന്റെ ജോലിയുടെ സ്ഥിരത അനുസരിച്ച് വായിൽ വരുന്നതെന്തും ലൈസൻസില്ലാതെ പെൺവീട്ടിൽ നിന്നും ചോദിച്ചു വാങ്ങാം എന്ന് വ്യാമോഹിക്കുന്ന ആണ്മക്കൾക്കും അവരുടെ മാതാപിതാക്കന്മാർക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ.
advertisement
നിഖില വിമൽ, വെങ്കിടേഷ് എന്നിവരാണ് ഇവിടെ നടക്കുന്ന പെണ്ണുകാണൽ ചടങ്ങിലെ പെണ്ണും ചെറുക്കനുമായി വേഷമിട്ടിരിക്കുന്നത്.
ചലച്ചിത്ര സംഘടനയായ ഫെഫ്ക റിലീസ് ചെയ്ത വീഡിയോയാണിത്.
'സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാകിയ ഹ്രസ്വചിത്രം' എന്ന അടിക്കുറിപ്പോടു കൂടി മോഹൻലാൽ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.
Summary: FEFKA has made a hard-hitting video against dowry harassment
മലയാളം വാർത്തകൾ/ വാർത്ത/Film/
പെൺകുട്ടികളേ, എന്തുകിട്ടും എന്ന് ചോദിക്കുന്നവരോട് ഈ ഡയലോഗ് അടിച്ചോ, ധൈര്യമായി
Next Article
advertisement
ദേവസ്വത്തിലേക്ക് ദേവകുമാറോ? ആപത്തുകാലത്ത് സമ്പത്ത് കാക്കാൻ സമ്പത്ത് വരുമോ ?
ദേവസ്വത്തിലേക്ക് ദേവകുമാറോ? ആപത്തുകാലത്ത് സമ്പത്ത് കാക്കാൻ സമ്പത്ത് വരുമോ ?
  • സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് അന്തിമ തീരുമാനം ഉണ്ടാകും.

  • ഹരിപ്പാട് മുൻ എംഎൽഎ ടി കെ ദേവകുമാർ, ആറ്റിങ്ങൽ മുൻ എം പി എ സമ്പത്ത് എന്നിവരെ പരിഗണിക്കുന്നു.

  • ശബരിമല സ്വർണക്കൊള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കാൻ സിപിഎം ആലോചിക്കുന്നു.

View All
advertisement