കൊച്ചി: മലയാള സിനിമാരംഗത്ത് വ്യാജ കാസ്റ്റിംഗ് ഡയറക്ടറന്‍മാര്‍ കൂടുന്നതായി പരാതി. നിരവധി പരാതികള്‍ ആണ് ഫെഫ്കയില്‍ എത്തുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ് കൂടുതലായി നടക്കുന്നതെന്ന് ഫെഫ്ക അറിയിച്ചു.
വ്യാജ കാസ്റ്റിംഗ് കോളുകളില്‍ ഭൂരിഭാഗവും സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വരുന്നത്. സിനിമയിൽ പണം മുടക്കാമെങ്കിൽ നായകനോ നായികയോ മറ്റ് പ്രധാന കഥാപാത്രങ്ങളോ ആക്കാം എന്നു പറഞ്ഞാണ് വലിയ തോതിൽ തട്ടിപ്പ് നടക്കുന്നത്. ഓഡിഷന്‍ രജിസ്ട്രേഷന്‍, ഫീസ്, കരാര്‍ തുക, വര്‍ക്ക്ഷോപ്പ് ഫീസ്, ഫുഡ്, താമസം, യാത്ര, വസ്ത്രങ്ങള്‍ എന്നിവക്കുള്ള ചിലവ് എന്ന പേരിലും ഇവര്‍ പണം തട്ടുന്നുണ്ട്.
ഇതിന് തടയിടാന്‍ പുതിയ തീരുമാങ്ങളുമായി എത്തിയിരിക്കുകയാണ് ഫെഫ്ക . വ്യക്തിപരമായി പരിചയം ഇല്ലാത്തവരുടെ കാസ്റ്റിംഗ് കോളുകള്‍ ഫോര്‍വേഡ് ചെയ്യരുതെന്ന് ഫെഫ്ക അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കാസ്റ്റിംഗ് നടത്തുന്നവര്‍ അവരുടെ വിവരങ്ങള്‍ ഫെഫ്കയില്‍ അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫെഫ്ക്യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
You may also like:BBC ചര്‍ച്ചയിൽ കേരളത്തിന്റെ ആരോഗ്യപ്രവർത്തനം; അഭിമാനത്തോടെ പങ്കുവച്ച് മുഖ്യമന്ത്രി[NEWS]KSRTC മിന്നൽ പണിമുടക്ക്: ജീവനക്കാർക്കെതിരെ നടപടി വരും
; [NEWS]യുഎഇയിലേക്ക് ഇന്ത്യാക്കാർക്ക് യാത്രാവിലക്കെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ കോൺസുലേറ്റ് [NEWS]ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം *വ്യാജ കാസ്റ്റിംഗ് ഡയറക്ടർമാർ വിലസുന്നു: വിലങ്ങിടാൻ ഫെഫ്ക!*
മലയാള സിനിമാരംഗത്ത് കാസ്റ്റിംഗ് ഡയറക്ടർമാർ എന്നു പറഞ്ഞുള്ള തട്ടിപ്പുകൾ വ്യാപകം എന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഒട്ടേറെ പരാതികളാണ് ഫെഫ്കയ്ക്ക് ലഭിച്ചത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ് കൂടുതൽ
*തട്ടിപ്പുകൾ പലവിധം:*
സമൂഹ മാധ്യമങ്ങൾ വഴിയാണ് വ്യാജ കാസ്റ്റിംഗ് കോളുകളിൽ ഭൂരിഭാഗവും പ്രചരിക്കുന്നത്. *സിനിമയിൽ പണം മുടക്കാമെങ്കിൽ നായകനോ നായികയോ മറ്റ് പ്രധാന കഥാപാത്രങ്ങളോ ആക്കാം എന്നു പറഞ്ഞാണ് വലിയ തോതിൽ തട്ടിപ്പ് നടക്കുന്നത്. കൂടാതെ യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഓഡിഷൻ രേജിസ്ട്രേഷൻ ഫീസ്, കരാർ തുക, വർക്ക്ഷോപ്പ് ഫീസ്, ഫുഡ്-താമസം-യാത്ര-വസ്ത്രങ്ങൾ എന്നിവക്കുള്ള ചിലവ്, പ്രൊമോഷൻ ഫീസ് തുടങ്ങി വിവിധയിനം ചിലവുകൾ പറഞ്ഞും തട്ടിപ്പ് നടത്തുന്നുണ്ട്.*
*അംഗീകാരമില്ലാത്ത കാസ്റ്റിംഗ് ഡയറക്ടർമാർ*:
ഇംഗ്ലീഷ്, ഹിന്ദി, തമിഴ് സിനിമ മേഖലകളിൽ പ്രൊഫഷണൽ കാസ്റ്റിംഗ് ഡയറക്ടർമാരായി പ്രവർത്തിക്കുന്നവരുണ്ട്. എന്നാൽ മലയാളത്തിൽ ചുരുക്കം ചില ആൾക്കാർ മാത്രമേയുള്ളൂ. എന്നാൽ ഇവർക്ക് രേജിസ്ട്രേഷനോ സംഘടനയിൽ അംഗത്വമോ ഇല്ല
*ഫെഫ്ക നടപടി:*
വ്യക്തിപരമായി പരിചയം ഇല്ലാത്തവരുടെ കാസ്റ്റിംഗ് കോളുകൾ ഫോർവേഡ് ചെയ്യരുതെന്ന് ഫെഫ്ക അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഫെഫ്കക്ക് കീഴിൽ കാസ്റ്റിംഗ് ഡയറക്ടർമാർ ആരുമില്ലാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നവർ *ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ ജനറൽ സെക്രട്ടറി* യുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് വഴി വ്യാജന്മാരെ കണ്ടെത്താൻ കഴിയും.ഇത്തരക്കാരുടെ ചാറ്റിംഗ്,കോൾ റെക്കോഡിംഗ് എന്നിവയും ജനറൽ സെക്രട്ടറിയ്ക്ക് സമർപ്പിക്കുക.മലയാള സിനിമയിൽ നിന്നും ഇത്തരം " *ഫ്രോഡു"* കളെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ശ്രമമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.