advertisement

കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് നായികയാവാൻ ആളെ തേടുന്നു; സംവിധായകൻ ജിത്തു അഷ്‌റഫ്

Last Updated:

ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിൽ പുതിയ ചിത്രം

കുഞ്ചാക്കോ ബോബൻ, കാസ്റ്റിങ് കോൾ
കുഞ്ചാക്കോ ബോബൻ, കാസ്റ്റിങ് കോൾ
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകൾ ഏറ്റുവാങ്ങി ബോക്സോഫിസിൽ തരംഗമായി മാറിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിക്ക് (Officer on Duty) ശേഷം കുഞ്ചാക്കോ ബോബനെ (Kunchacko Boban) നായകനാക്കി ജിത്തു അഷ്‌റഫിന്റെ (Jithu Asharef) സംവിധാനത്തിൽ പുതിയ ചിത്രം അണിയറയിൽ തയ്യാറാകുന്നു. E4 എന്റെർറ്റൈന്മെന്റ്സാണ് ചിത്രത്തിന്റെ നിർമ്മാണം. ഈ ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ പുതുമുഖങ്ങൾക്കാണ് അവസരം. പതിനെട്ടിനും 23നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് നായികാ കഥാപാത്രത്തിലേക്കുള്ള ഓഡിഷനായി അപേക്ഷിക്കാം.
മലബാർ മേഖലയിലുള്ളവർക്ക്‌ മുൻഗണന ലഭിക്കുന്ന കുഞ്ചാക്കോ ബോബൻ - ജിത്തു അഷ്‌റഫ് - E4 എന്റെർറ്റൈന്മെന്റ്സ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ നായികയാവാനുള്ള ഓഡിഷനിൽ പരിഗണിക്കപ്പെടാൻ എഡിറ്റ് ചെയ്യാത്ത മൂന്നു ഫോട്ടോകൾ (ലേറ്റസ്റ്റ്), ഒരു മിനിറ്റിൽ താഴെയുള്ള പെർഫോമൻസ് വീഡിയോ, ബന്ധപ്പെടേണ്ട ഫോൺ നമ്പറും വിലാസവും അടങ്ങുന്ന ബയോഡാറ്റ 9495270389 എന്ന വാട്സാപ്പ് നമ്പറിലേക്കോ അല്ലെങ്കിൽ e4actress@gmail.com എന്ന നമ്പറിലേക്കോ അയക്കുക. 2025 സെപ്റ്റംബർ 15 വരെ ലഭിക്കുന്ന അപേക്ഷകൾ ആണ് ഓഡിഷനിലേക്ക് പരിഗണിക്കുന്നത്. പി.ആർ.ഒ.- പ്രതീഷ് ശേഖർ.
advertisement
Summary: Director Jithu Asharef is coming up with a new movie starring Kunchacko Boban in the lead role. The film is making an open call for the audition of female lead to play. Priority is given to female actors from the Malabar region. A detailed casting call has been announced online
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
കുഞ്ചാക്കോ ബോബൻ സിനിമയിലേക്ക് നായികയാവാൻ ആളെ തേടുന്നു; സംവിധായകൻ ജിത്തു അഷ്‌റഫ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement