കെആർ നാരയണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ജാതി അധിക്ഷേപവും സംവരണ അട്ടിമറിയും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും എതിരെ നിരന്തരം മാനസികപീഡനങ്ങളിലും പ്രതികരണവുമായി സംവിധായകൻ ഡോ. ബിജു. ഇതൊക്കെ സംഭവിച്ചത് കേരളത്തിന് പുറത്തായിരുന്നുവെങ്കിൽ പുരോഗമന കേരളത്തിന്റെ പ്രതികരണം കാണിച്ചുതന്നേനെയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നു വിവേചനങ്ങളുടെയും സംഭവങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന്റെ പുരോഗമനത്തിനെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Also Read-കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതീയവിവേചനവും മാനസിക പീഡനവും: കമ്മീഷന്റെ കണ്ടെത്തൽ
ചെയർമാനും ഡയറക്ടർക്കുമെതിരെ വിദ്യാർത്ഥികളും ചില സിനിമാ പ്രവർത്തകരും പ്രതികരിക്കുമ്പോൾ ചെയർമാൻ വലിയ ഫിലിം മേക്കർ ആയത് കൊണ്ട് പ്രതികരിക്കാൻ പാടില്ല എന്ന് ഭരണ കക്ഷി നേതാക്കൾ തന്നെ രംഗത്തു വരികയാണെന്ന് ബിജു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നമ്മൾ വെറുതെ ഒന്നാലോചിച്ചു നോക്കു …
കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാനം .
അവിടുത്തെ ഒരു സർക്കാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ഡയറക്ടർ സംവരണ സീറ്റിൽ അർഹമായ നിയമനം നടത്താതിരിക്കുക , ദളിത് ശുചീകരണ തൊഴിലാളികളെ കൊണ്ട് സ്വന്തം വീട്ടിലെ ടോയിലറ്റ് വൃത്തിയാക്കിക്കുകയും അവരോട് ജാതി വിവേചനം പുലർത്തുകയും ചെയ്യുക , വിദ്യാർത്ഥികളോട് ജാതീയമായ വേർതിരിവ് കാണിക്കുക എന്നീ ആരോപണങ്ങൾ ഉയരുന്നു …
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.