കേരള സർവകലാശാലാ യൂണിയൻ വിസി അസാധുവാക്കി; പ്രതികാര നടപടിയെന്ന് SFI
- Published by:Rajesh V
- news18-malayalam
Last Updated:
യൂണിയന്റെ കാലാവധി ഇതിനകം അവസാനിച്ചതിനാൽ സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് സർവകലാശാലയുടെ വിശദീകരണം
തിരുവനന്തപുരം: കേരള സർവകലാശാലയിലെ നിലവിലെ സർവകലാശാല യൂണിയൻ അസാധുവാക്കിക്കൊണ്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. പുതിയ യൂണിയൻ തിരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിക്കുമെന്നും വിസി അറിയിച്ചു. യൂണിയന്റെ കാലാവധി ഇതിനകം അവസാനിച്ചതിനാൽ സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് സർവകലാശാലയുടെ വിശദീകരണം. പുതിയ യൂണിയനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ വൈകിയെന്നും വിസി വ്യക്തമാക്കി.
ഈ യൂണിയന്റെ കാലത്ത് കഴിഞ്ഞ ഏപ്രിലിൽ കലോത്സവം നടത്തിയതാണെന്നും പുതിയ കലോത്സവം അടുത്ത ഭരണസമിതിയാണ് നടത്തേണ്ടതെന്നുമാണ് വിസിയുടെ നിലപാട്.
അതേസമയം, വിസിയുടെ നടപടി വെറും പ്രതികാരമാണെന്ന് എസ്എഫ്ഐ ആരോപിച്ചു. കലോത്സവം നടത്താത്തതിലും കായിക വിദ്യാർത്ഥികൾക്ക് ടി എ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് സർവകലാശാല ആസ്ഥാനത്ത് വിദ്യാർത്ഥികൾ സമരം നടത്തുകയാണ്. ഇതിന് പിന്നാലെയാണ് യൂണിയൻ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.
ഒരു ഭരണസമിതിയുടെ കീഴിൽ രണ്ട് കലോത്സവം നടത്താനാകില്ലെന്നാണ് വിസിയുടെ നിലപാട്. എന്നാൽ വിദ്യാർത്ഥികളുടെ അവകാശം തടയുന്നുവെന്നാണ് എസ്‌എഫ്ഐയുടെ ആരോപണം.
advertisement
Summary: The Vice Chancellor of Kerala University has officially invalidated the University Union and Students' Council following allegations of irregularities in the election process and age-limit violations of candidates. The SFI, which held power in the union, has strongly condemned the move, labeling it a "vengeful act" and a political conspiracy. Meanwhile, opposition student wings have welcomed the decision, leading to heightened tensions in the university campus.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 10, 2026 10:08 PM IST










