'അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ; സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും' മന്ത്രി ശിവൻകുട്ടി
- Published by:Rajesh V
- news18-malayalam
Last Updated:
അടുത്ത അധ്യയന വർഷം മുതൽ പ്ലസ് വണിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വർഷത്തിനുശേഷമാണ് ഹയർ സെക്കൻഡറി തലത്തിൽ പാഠപുസ്തകം പരിഷ്കരിക്കുന്നത്
തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാറായെന്നും 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി രണ്ടാം വാരത്തിൽ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിക്കും. അടുത്ത അധ്യായന വർഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ല. എങ്കിലും സംസ്ഥാന സർക്കാർ യൂണിഫോം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത അധ്യയന വർഷം മുതൽ പ്ലസ് വണിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വർഷത്തിനുശേഷമാണ് ഹയർ സെക്കൻഡറി തലത്തിൽ പാഠപുസ്തകം പരിഷ്കരിക്കുന്നത്. എസ് സി ഇ ആർ ടി പാഠപുസ്തകങ്ങളാണ് പരിഷ്കരിച്ചത്. എൻ സി ഇ ആര്‍ ടി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചന പിന്നീടെന്നും മന്ത്രി പറഞ്ഞു.
നേമം റെയിൽവേ ടെർമിനൽ പദ്ധതി കേന്ദ്രം അട്ടിമറിക്കുന്നു. പദ്ധതിയുടെ വലിപ്പം വെട്ടി കുറച്ചു. മാസ്റ്റർ പ്ലാൻ തകിടം മറിച്ചു. കേന്ദ്രത്തിന്റേത് ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ്. നേമത്തെ സ്വയം പ്രഖ്യാപിത ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരൻ മറുപടി പറയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
advertisement
കവി സച്ചിദാനന്ദന്റെ പ്രതികരണം, ജനാധിപത്യത്തിന്റെ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന് കോടാലി കയ്യായി പ്രവർത്തിക്കുന്നതാണ് പ്രതികരണം. ഇന്ത്യയിലെ ഒരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നത്. ഇത് തിരിച്ചറിയാനുള്ള നിലപാട് സാംസ്കാരിക നായകരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Summary: Kerala Education Minister V. Sivankutty announced that preparations for the upcoming academic year are ahead of schedule. Printing of 79 lakh textbooks is complete, and distribution will begin in the second week of February. Despite a delay in central funding, the state government will provide free uniforms three months before schools reopen. This move aims to ensure a smooth start to the new academic session.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 10, 2026 10:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അടുത്ത അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ; സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും' മന്ത്രി ശിവൻകുട്ടി










