ബിജു മേനോന്‍, മേതിൽ ദേവിക എന്നിവർ മുഖ്യ വേഷത്തിൽ; വിഷ്ണു മോഹന്റെ 'കഥ ഇന്നുവരെ'യുടെ ഫസ്റ്റ് ലുക്ക്

Last Updated:

ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ നർത്തകിയായ മേതിൽ ദേവിക പ്രധാന വേഷം കൈകാര്യം ചെയ്യുന്നു

കഥ ഇന്നുവരെ
കഥ ഇന്നുവരെ
'മേപ്പടിയാൻ' എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'കഥ ഇന്നുവരെ'യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് 'കഥ ഇന്നുവരെ'യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.
ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ നർത്തകിയായ മേതിൽ ദേവിക പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.
ഓണം റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രൺജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയവരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി.ബി., കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് 'കഥ ഇന്നുവരെ' നിർമിക്കുന്നത്.
advertisement
ഛായാഗ്രഹണം - ജോമോൻ ടി. ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി.എഫ്.എക്സ്. - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി.ആർ.ഒ. - എ.എസ്. ദിനേശ്, ആതിര ദിൽജിത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ബിജു മേനോന്‍, മേതിൽ ദേവിക എന്നിവർ മുഖ്യ വേഷത്തിൽ; വിഷ്ണു മോഹന്റെ 'കഥ ഇന്നുവരെ'യുടെ ഫസ്റ്റ് ലുക്ക്
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement