ആദ്യമായി ഡിജിറ്റൽ റിലീസിനെത്തുന്ന മലയാള സിനിമയാവാൻ 'നാലാം നദി'; പ്രദർശനം ആമസോൺ പ്രൈമിൽ

Last Updated:

Fourth River aka Naalam Nadi is the first Malayalam cinema to have a digital release | ഫോർത് റിവർ (നാലാം നദി) എന്ന മലയാളചിത്രം മെയ്‌ 22ന് ആമസോൺ പ്രൈം റിലീസിനൊരുങ്ങുന്നു

ജയസൂര്യ ചിത്രം 'സൂഫിയും സുജാതയും' ഡിജിറ്റൽ റിലീസിനെത്തും മുൻപ് തന്നെ ഓൺലൈൻ പ്ലാറ്റുഫോം വഴി റിലീസിനൊരുങ്ങി മലയാള ചിത്രം 'നാലാം നദി'. ഡ്രീംവെസ്റ്റ് ഗ്ലോബലിന്റെ ബാനറിൽ ജോൺസൺ തങ്കച്ചനും ജോർജ്ജ് വർക്കിയും നിർമ്മിച്ച് ആർ.കെ. ഡ്രീംവെസ്റ്റ് സംവിധാനം ചെയ്ത ഫോർത് റിവർ (നാലാം നദി) എന്ന മലയാളചിത്രം 2020 മെയ്‌ 22ന് ആമസോൺ പ്രൈം റിലീസിനൊരുങ്ങുന്നു.
മൂന്നാറിലെ തോട്ടം തൊഴിലാളുകളുടെ ജീവിത പശ്ചാത്തലത്തിൽ പറയുന്ന നക്സൽ പ്രമേയത്തിലെ ചിത്രമാണിത്. പട്ടിണി നിറഞ്ഞ ജീവിതത്തിൽ നിന്നും നക്സലിസത്തിലേക്ക് കടക്കുന്ന ഒരുപറ്റം മനുഷ്യരുടെ കഥയാണ് നാലാം നദി.
പ്രധാന ഭാഗത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു ഏറെ നാളുകളായ ചിത്രത്തിന്റെ അവസാന ഭാഗം അടുത്തകാലത്ത് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് പൂർത്തീകരിക്കുകയായിരുന്നു.
നക്സൽ സ്റ്റീഫൻ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. 'ഓറഞ്ച് വാലി' എന്നായിരുന്നു ഈ സിനിമക്ക് ആദ്യം പേര് നൽകിയിരുന്നത്. കൊച്ചി ആക്ട് ലാബിൽ നിന്നുമാണ് ചിത്രത്തിലെ പുതുമുഖ അഭിനേതാക്കൾ എത്തുന്നത്.
advertisement
"ഗുൽമോഹർ ചുവപ്പിച്ച വിപ്ലവ വീഥികളിൽ മനുഷ്യച്ചൂരുള്ള നക്സൽ ചരിത്രമാകാൻ, പുതുമാറ്റം സൃഷ്ടിക്കാൻ ഒരുകൂട്ടം യുവാക്കൾ അണിനിരക്കുന്ന 'നാലാം നദി'യുടെ ഒഴുക്ക്. ഇരുൾമൂടപ്പെട്ട കാലത്ത്
മാറ്റത്തിന്റെ പുതിയ വഴികൾ തേടുകയാണ് മലയാള സിനിമയും. നാലാം നദിയും ആമസോൺ പ്രീമിയറിനു ഒരുങ്ങുന്നു," ചിത്രത്തിന്റെ അണിയറക്കാർ കുറിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ആദ്യമായി ഡിജിറ്റൽ റിലീസിനെത്തുന്ന മലയാള സിനിമയാവാൻ 'നാലാം നദി'; പ്രദർശനം ആമസോൺ പ്രൈമിൽ
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement