Happy Birthday Vijay | മാസ്റ്റർ ട്രെയിലർ പുറത്തിറങ്ങുമോ? ദളപതിയുടെ 46ാം പിറന്നാൾ ആഘോഷമാക്കി ആരാധകർ

Last Updated:

ട്രെയിലർ ഇന്ന് പുറത്തിറക്കണമെന്നാണ് ആരാധകരുടെ ആവശ്യം

തെന്നിന്ത്യയിലെ സൂപ്പർ താരം ദളപതി വിജയ്ക്ക് ഇന്ന് 46ാം പിറന്നാൾ. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. താരത്തിന്റെ പിറന്നാൾ ദിവസം പുതിയ ചിത്രം മാസ്റ്ററിന്റെ പോസ്റ്റർ പുറത്തിറക്കിയാണ് സംവിധായകൻ ലോകേശ് കനകരാജ് പിറന്നാൾ ആശംസിച്ചത്.
ലോകം മുഴുവൻ കോവിഡ് മഹാമാരിയോട് പൊരുതുന്ന സാഹചര്യത്തിൽ തന്റെ പിറന്നാൾ ആഘോഷിക്കരുതെന്ന് താരം ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും സോഷ്യൽമീഡിയയിൽ ആരാധകർ ആശംസകൾ അറിയിച്ച് ആഘോഷിക്കുന്നുണ്ട്.
എന്നാൽ, പോസ്റ്ററല്ല, സിനിമയുടെ ട്രെയിലർ ഇന്ന് പുറത്തിറക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ലോകേശിന‍്റെ ട്വിറ്റർ പേജിൽ ഇതേ ആവശ്യവുമായി ആരാധകരുടെ ബഹളമാണ്. സിനിമാ ലോകത്തെ നിരവധി താരങ്ങളും സുഹൃത്തുക്കളും വിജയ്ക്ക് ആശംസയുമായി എത്തിയിട്ടുണ്ട്.
advertisement
പിറന്നാൾ ദിനത്തിൽ മാസ്റ്റർ സിനിമയുമായി ബന്ധപ്പെട്ട് പുതിയ എന്തെങ്കിലും വാർത്തകൾ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യമായി വിജയ് സേതുപതിയും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് മാസ്റ്റർ. മാളവിക മോഹനാണ് നായികയായി എത്തുന്നത്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മാസ്റ്ററിനുണ്ട്.
advertisement
TRENDING:The Undertaker Retires | അണ്ടർടെയ്ക്കറെ ഓർമയില്ലേ ; വിരമിക്കൽ പ്രഖ്യാപിച്ച് WWE താരം [NEWS] 'നിങ്ങളുടെ ഇത്തരം തമാശകൾ കണ്ടിരിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്': കോവിഡ് ബാധിതരെന്ന വാർത്തകളോട് നയന്‍താരയും വിഗ്നേശും [NEWS]'ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [NEWS]
തമിഴകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ജോസഫ് വിജയ് എന്ന ദളപതി വിജയ്. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച വിജയ് 1992 ൽ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ നാളൈയാ തീർപ്പു എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തുന്നത്. 1974 ജൂൺ 22നാണ് വിജയിയുടെ ജനനം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
Happy Birthday Vijay | മാസ്റ്റർ ട്രെയിലർ പുറത്തിറങ്ങുമോ? ദളപതിയുടെ 46ാം പിറന്നാൾ ആഘോഷമാക്കി ആരാധകർ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement