Malaikottai Vaaliban | മല്ലയുദ്ധത്തിന് വാലിബന്‍ തയാര്‍; റിലീസ് ടീസര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
- Published by:Arun krishna
- news18-malayalam
Last Updated:
പൂരത്തിന് മുന്‍പുള്ള സാംപിള്‍ വെടിക്കെട്ട് പോലെ ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഒരു ഇടിവെട്ട് ടീസറും മോഹന്‍ലാല്‍ പുറത്ത് വിട്ടു.
ഇന്നത്തെ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ വെള്ളിത്തിരയില്‍ ഒരു ഇടിമുഴക്കവുമായി അയാളെത്തും. 'കൺകണ്ടത് നിജം കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം'. കാലവും ദേശവും ഏതെന്നും എന്തെന്നും അറിയാത്ത ഒരു മായക്കഥയുമായി മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ നാളെ തിയേറ്ററുകളിലെത്തും. പൂരത്തിന് മുന്‍പുള്ള സാംപിള്‍ വെടിക്കെട്ട് പോലെ ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഒരു ഇടിവെട്ട് ടീസറും മോഹന്‍ലാല്‍ പുറത്ത് വിട്ടു.
"ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയേറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയായിരിക്കും" എന്നാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത്.
കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനില്‍ പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമൊക്കെയുണ്ട്.
സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
advertisement
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 24, 2024 8:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Malaikottai Vaaliban | മല്ലയുദ്ധത്തിന് വാലിബന്‍ തയാര്‍; റിലീസ് ടീസര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍