പ്രണവ് മോഹന്‍ലാല്‍ (pranav mohanlal), കല്യാണി പ്രിയദര്ശന് (kalyani priyadarsan), ദര്‍ശന രാജേന്ദ്രന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീതി ശ്രീനിവാസന് (vineeth sreenivasan) സംവിധാനം ചെയ്ത 'ഹൃദയം' സിനിമയുടെ (Hridayam movie) ഒടിടി റിലീസ് (OTT Release) തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്സാറ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം നിര്‍മ്മിച്ച് മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മ്മിച്ചത്. ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളാണ് സിനിമയുടെ മുഖ്യാകര്‍ഷണം. തിയേറ്ററിലെത്തി 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. കോവിഡ് മൂലം ചിത്രം തിയേറ്ററില്‍ കാണാന്‍ കഴിയാതിരുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഹൃദയത്തിന്റെ ഒടിടി റിലീസ്.
ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന സിനിമയില്‍ അരുണ്‍ നീലകണ്ഠന് എന്ന കഥാപാത്രത്തെയാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദി, ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം പ്രണവ് അഭിനയിച്ച ചിത്രമാണ് ഹൃദയം. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ഹൃദയം വിലയിരുത്തുന്നത്. കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് ചിത്രത്തിലെ നായിക വേഷങ്ങളില്‍ എത്തുന്നത്.
മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ബ്രോഡിക്ക് ശേഷം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് ഹൃദയം. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം 6 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് വിനീത് ശ്രീനീവാസന് വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തിയത്. വിനീതിന്റെ ഭാര്യ ദിവ്യയാണ് ചിത്രത്തിലെ 'ഉണക്കമുന്തരി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
Mohanlal's Arattu | ആവേശം വിതറി മോഹൻലാൽ; 'ആറാട്ട്' സിനിമയിലെ ഗാനത്തിന്റെ ടീസർ പുറത്ത്
മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത 'ആറാട്ട്' (Arattu) എന്ന ചിത്രത്തിന്റെ ഒന്നാം കണ്ടം ഗാനത്തിന്റെ ടീസർ റിലീസായി. സൈന മൂവീസിലൂടെയാണ് ടീസർ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. 'നെയ്യാറ്റിന്‍കര ഗോപന്' എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ 'ആറാട്ടി'ല്‍ അവതരിപ്പിക്കുന്നത്.
നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന് ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധന്യം നല്കുന്ന ചിത്രമായിരിക്കും ഇത്.
ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. വിജയരാഘവന്, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്, ലുക്മാന്, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്, നേഹ സക്സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.