മോഹൻലാലിന്റേയും ഫഹദിന്റെയും ഓണചിത്രങ്ങൾക്കൊപ്പം മത്സരിക്കാൻ യുവതാരം 'ഹൃദു ഹറൂൺ' ചിത്രം 'മേനേ പ്യാർ കിയ'യും
- Published by:meera_57
- news18-malayalam
Last Updated:
മോഹൻലാൽ ചിത്രമായ 'ഹൃദയപൂർവം' ഫഹദ് ഫാസിൽ ചിത്രമായ 'ഓടും കുതിര ചാടും കുതിര' എന്നിവയ്‌ക്കൊപ്പം 'മേനേ പ്യാർ കിയ'യും
ഓണത്തിന് മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകൾ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മോഹൻലാൽ ചിത്രമായ 'ഹൃദയപൂർവ്വവും' ഫഹദ് ഫാസിൽ ചിത്രമായ 'ഓടും കുതിര ചാടും കുതിരയും' പ്രതീക്ഷ നൽകുന്നു. അവർക്കൊപ്പം ഇത്തവണത്തെ ഓണത്തിന് യുവതാരങ്ങളുടെ സിനിമകളും തിയേറ്റുകളിൽ കൈയ്യടി നേടാൻ എത്തുന്നുണ്ട്. ഹൃദു ഹറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മേനേ പ്യാർ കിയ' എന്ന ചിത്രമാണ് താരരാജാക്കന്മാരുടെ സിനിമയോടൊപ്പം തീയറ്ററിൽ എത്തുക.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ 'ഹൃദയപൂർവ്വം' ഒരു ഫാമിലി കോമഡി എന്റർടൈനർ ആയിരിക്കുമെന്ന സൂചന ടീസറിലൂടെ വ്യക്തമാണ്. അതുപോലെ തന്നെ അഭിനേതാവായി തിളങ്ങികൊണ്ടിരിക്കുന്ന അൽത്താഫ് സലിം, ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഓടും കുതിര ചാടും കുതിര' എന്ന സിനിമയും തിയെറ്ററിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കാൻ ഒരുങ്ങുന്നു.
ഈ ചിത്രങ്ങളുടെ ഒപ്പം തിയേറ്ററിൽ മത്സരിക്കാൻ എത്തുകയാണ് 'കാൻ' പുരസ്കാര ജേതാവും 'മുറ' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനുമായ ഹൃദു ഹറൂൺ നായകനായി എത്തുന്ന 'മേനെ പ്യാർ കിയ'. മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു ത്രില്ലർ സിനിമയായിരിക്കും ഇതെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്ന വിവരം.
advertisement
'ആൾ വി ഇമേജിൻ ആസ് ലൈറ്റ്' എന്ന സിനിയിലെ പ്രകടനത്തിനു കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടി ഹൃദു ഹാറൂൺ മലയാളത്തിൽ പ്രത്യക്ഷപ്പെടുക ‘മുറ’ എന്ന സിനിമയിലൂടെയാണ്. സന്തോഷ് ശിവന്റെ മുംബൈക്കാർ, ബ്രിന്ദ മാസ്റ്ററുടെ തഗ്‌സ്, ആമസോണിലെ ക്രാഷ് കോഴ്‌സ് തുടങ്ങിയവയിലൂടെ ശ്രദ്ധ നേടിയ ഹൃദു മലയാളിയാണ്. തിരുവനന്തപുരം സ്വദേശിയായ താരത്തിന്റെ 'മുറ'യിലെ 'അനന്തു' എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.
Summary: Hridhu Haroon movie Maine Pyar Kiya is slated to release during Onam season. The movie is coming alongside Mohanlal starring Hridayapoorvam and Fahadh Faasil movie 'Odum Kuthira Chadum Kuthira'. Hridhu is known for his stint with the Cannes and films such as 'Mura', 'Mumbaikar', 'Thugs' and 'Crash Course'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 26, 2025 6:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാലിന്റേയും ഫഹദിന്റെയും ഓണചിത്രങ്ങൾക്കൊപ്പം മത്സരിക്കാൻ യുവതാരം 'ഹൃദു ഹറൂൺ' ചിത്രം 'മേനേ പ്യാർ കിയ'യും