എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"സമൂഹമാധ്യമങ്ങളിലൂടെ ജാനകിയമ്മ മരിച്ചെന്നു പോലും ചിലർ പ്രചരിപ്പിക്കുന്നു."
ഗായിക എസ്. ജാനാകിയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വികാരാധീനനായി സംഗീത സംവിധായകനും ഗായകനുമായി എസ്.പി ബാലസുബ്രഹ്മണ്യം. ജാനകിയമ്മയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും അവർ സന്തോഷത്തോടെയിരിക്കുന്നെന്നും ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ എസ്.പി വ്യക്തമാക്കുന്നു.
TRENDING:കള്ളനെ പിടിക്കാൻ നാട്ടുകാർ വീടുവിട്ടിറങ്ങി; ഇറങ്ങിയവരുടെ വീടുകളിൽ കള്ളൻ കയറി [NEWS]വീണ്ടും 'ദൃശ്യം' മോഡൽ: ഭർത്താവിന്റെ കൊലപ്പെടുത്തി അപകട മരണമാക്കി; ഭാര്യയും കാമുകനും അറസ്റ്റിൽ [NEWS] ഷംന കാസിം ബ്ലാക്ക് മെയിലിംഗ് കേസ്; അന്വേഷണം സിനിമ മേഖലയിലേക്ക് [NEWS]
"ജനാകിയമ്മയുടെ ആരോഗ്യവിവരം അന്വേഷിച്ച് ഇന്ന് എന്റെ ഫോണിലേക്ക് ഇരുപതോളം പേരാണ് വിളിച്ചത്. ചിലർ സമൂഹമാധ്യമങ്ങളിലൂടെ ജാനകിയമ്മ മരിച്ചെന്നു പോലും പ്രചരിപ്പിക്കുന്നു. ഞാൻ ഇന്ന് ജാനകിയമ്മയുമായി സംസാരിച്ചു. അവർ ആരോഗ്യവതിയായിരിക്കുന്നു." - എസ്.പി വീഡിയോയിൽ പറയുന്നു.
advertisement
"സമൂഹമാധ്യമങ്ങളെ ശരിയായ രീതിയിൽ വേണം ഉപയോഗിക്കേണ്ടത്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളെ ദയവായി ഉപയോഗിക്കരുത്. ജാനകിയമ്മ അരോഗ്യവതിയാണ്. അവർക്ക് ഒരു കുഴപ്പവുമില്ല."- എസ്.പി ബാലസുബ്രഹ്മണ്യം കൂട്ടിച്ചേർത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2020 10:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം