തീയേറ്ററുകളിൽ വന്‍ പരാജയമായി ആലിയ ചിത്രം ; പിന്നാലെ എക്‌സ് അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്ത് 'ജിഗ്ര' സംവിധായകന്‍

Last Updated:

സിനിമയ്ക്ക് നേരെ ഉണ്ടാകുന്ന വിമർശനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു

ആലിയ ഭട്ട് നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജിഗ്ര. വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് തീയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല .ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ചൂടുപിടിക്കുന്നതിന് പിന്നാലെ സിനിമയുടെ സംവിധായകൻ വസൻ ബാല എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നുളള വാർത്തകളാണ് ഇപ്പോൾ വരുന്നത്. കൂടാതെ സംവിധായകന്റെ മുൻപോസ്റ്റുകളും കമന്റുകളും ഇപ്പോൾ ബ്ലാങ്ക് ബോക്‌സായാണ് കാണിക്കുന്നത്.രണ്ട് ദിവസം മുന്‍പ് വരെ എക്സ് അക്കൗണ്ടില്‍ സജീവമായിരുന്നു വാസൻ ബാല .
സിനിമയ്ക്ക് നേരെ ഉണ്ടാകുന്ന വിമർശനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചിരുന്നു. ബോക്‌സ്ഓഫീസ് കണക്കുകളെ ഒരു സിനിമയുടെ വിജയത്തിന്‍റെ പാരാമീറ്ററായി താൻ കണക്കാകുന്നില്ലെന്നായിരുന്നു വസന്‍ ബാലയുടെ പ്രതികരണം. ഈ വാക്കുകള്‍ ഏറെ ട്രോളുകൾക്ക് വഴിവെക്കുകയുണ്ടായി. ബോക്സോഫീസ് വിജയം എന്നത് ജനങ്ങളുടെ അംഗീകാരത്തിന്‍റെ തെളിവാണെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
ഈ മാസം 11നായിരുന്നു ജിഗ്ര തീയേറ്ററുകളിൽ എത്തിയത്. ആലിയ ഭട്ടും കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷസും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. ദസറയും ദീപാവലിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള റിലീസാണ് ജിഗ്രയ്ക്ക് ലഭിച്ചത്. എന്നാൽ നെഗറ്റീവ് റിവ്യൂ സിനിമയുടെ കളക്ഷനെ നല്ല രീതിയിൽ തന്നെ ബാധിക്കുകയായിരുന്നു. 80 കോടി മുതൽമുടക്കിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 25 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. സിനിമ ബോക്‌സ് ഓഫീസ് കൂപ്പുകുത്താനുള്ള സാധ്യതയാണ് ട്രേഡ് അനലിസ്റ്റുകളും മുന്നോട്ട് വെക്കുന്നത്.
advertisement
ഇതിനിടെ 'ജിഗ്ര' തന്റെ സാവി എന്ന ചിത്രം കോപ്പിയടിച്ചതാണെന്നും ചിത്രത്തിന്റെ ബോക്സോഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചതാണെന്നുമുള്ള നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാറിന്റെ ആരോപണം ഏറെ ചർച്ചയായിരുന്നു. ഇതിനോട് സംവിധായകൻ കരൺ ജോഹര്‍ നടത്തിയ പ്രതികരണവും വാര്‍ത്തകള്‍ക്ക് വഴിവെച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
തീയേറ്ററുകളിൽ വന്‍ പരാജയമായി ആലിയ ചിത്രം ; പിന്നാലെ എക്‌സ് അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്ത് 'ജിഗ്ര' സംവിധായകന്‍
Next Article
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement