'നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും'; യൂട്യൂബർക്കെതിരായ സ്ത്രീകളുടെ പ്രതിഷേധത്തിൽ ജോയ് മാത്യു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകൾ. ചുട്ടപെട ,കരിഓയിൽ പ്രയോഗം, മാപ്പുപറയിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ കൊടുക്കുന്ന മരുന്നുകൾ,"
തിരുവനന്തപുരം: അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായി ജോയ് മാത്യു. 'ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകൾ. ചുട്ടപെട ,കരിഓയിൽ പ്രയോഗം, മാപ്പുപറയിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ കൊടുക്കുന്ന മരുന്നുകൾ, രോഗം കലശലാവുമ്പോൾ അതിനനുസരിച്ച മരുന്നും നൽകപ്പെടും എന്ന് കരുതാം.'- ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
അധികാരത്തിൽ ഇരിക്കുന്നവരെക്കുറിച്ച് സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് കേസും ശിക്ഷയും. അതേസമയം സ്ത്രീകളെക്കുറിച്ച് വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമെന്നും ജോയ് മാത്യു കുറിച്ചു.
advertisement
നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും. ജനകീയ കോടതികൾ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണെന്നും ജോയ് മാത്യു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകൾ. ചുട്ടപെട ,കരിഓയിൽ പ്രയോഗം,മാപ്പുപറയിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ കൊടുക്കുന്ന മരുന്നുകൾ ,രോഗം കലശലാവുമ്പോൾ അതിനനുസരിച്ച മരുന്നും നൽകപ്പെടും എന്ന് കരുതാം.
advertisement
അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തിൽ അഭിപ്രായം പറഞ്ഞാൽ കണ്ണടച്ച് തുറക്കും മുൻപ് കേസും ശിക്ഷയും.
അതേസമയം സ്‌ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോൾ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ?
നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ
ജനം നിയമം നടപ്പാക്കും. ജനകീയ കോടതികൾ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്.
അഭിവാദ്യങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2020 1:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും'; യൂട്യൂബർക്കെതിരായ സ്ത്രീകളുടെ പ്രതിഷേധത്തിൽ ജോയ് മാത്യു