• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഞാൻ തലയിൽ മുണ്ടിട്ട് ജയിലിൽ പോകില്ല; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താൽ നേരിടും': ഭാഗ്യലക്ഷ്മി

'ഞാൻ തലയിൽ മുണ്ടിട്ട് ജയിലിൽ പോകില്ല; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താൽ നേരിടും': ഭാഗ്യലക്ഷ്മി

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ആരും പ്രതികരിച്ചില്ല. പൊലീസ് ഒരു ചെറുവിരൽ പോലും അനക്കിയില്ല. ഇങ്ങനെയുള്ളവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഇനിയും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ഭാഗ്യലക്ഷ്മി

Bhagyalakshmi

Bhagyalakshmi

  • Share this:
    തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബറെ  മർദ്ദിച്ച സംഭവത്തിൽ ജാമ്യമയില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. സംഭവത്തിൽ കേസെടുക്കുമെന്ന് നേരത്തെ അറിയാമായിരുന്നെന്നും താൻ രഹസ്യമായല്ല, പരസ്യമായി തന്നെയാണ് പ്രതികരിച്ചതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

    ഞാൻ തലയിൽ മുണ്ടിട്ട് ജയിലിൽ പോകില്ല; ജാമ്യാമില്ല വകുപ്പ് പ്രകാരം കേസെടുത്താൽ നേരിടും'- ഭാഗ്യ ലക്ഷ്മി പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ആരും പ്രതികരിച്ചില്ല. പൊലീസ് ഒരു ചെറുവിരൽ പോലും അനക്കിയില്ല.
    ഇങ്ങനെയുള്ളവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഇനിയും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു.

    യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദനമേറ്റ യൂട്യൂബർ ഡോ.വിജയ് നായര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാഗ്യലക്ഷ്മിയെ കൂടാതെ ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരും പ്രതികളാണ്.

    Also Read-Covid 19 | ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

    കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിജയ് നായർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഓഫീസിൽ അതിക്രമിച്ചു കയറി, ഭീഷണി, കയ്യേറ്റം, മൊബൈൽ. ലാപ്ടോപ്പ് എന്നിവ അപഹരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിയിൽ തമ്പാന്നൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

    Also Read-Jaswant Singh | മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു

    കഴിഞ്ഞ ദിവസമാണ് വിജയ് നായരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തത്. യൂട്യൂബിൽ അശ്ലീല വീഡിയോകള്‍ പോസ്റ്റുചെയ്യുകയും ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്തതിന്‍റെ പേരിലായിരുന്നു ഇത്. ആളെ വ്യക്തമായി മനസിലാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തി തീർത്തും അധിക്ഷേപകരമായ ചില വീഡിയോകള്‍ ഇയാൾ തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു.

    അശ്ലീല പരാമർശങ്ങളോടെയുള്ള ഈ വീഡിയോ ചോദ്യം ചെയ്താണ് ഭാഗ്യലക്ഷ്മിയുടെ സംഘം ഇയാൾക്കെതിരെ തിരിഞ്ഞത്. ഇയാളുടെ താമസസ്ഥലത്തെത്തിയ സ്ത്രീകളുടെ സംഘം വിജയ് നായരെ കരിയോയിൽ ഒഴിക്കുകയും കയ്യേറ്റം ചെയ്യുകയും മാപ്പു പറയിക്കുകയും ചെയ്തിരുന്നു . ഏതാണ്ട് പത്തു മിനിറ്റോളം നീളുന്ന വാഗ്വാദത്തിനിടെ ഇയാൾ ചെയ്തുവെന്നാരോപിക്കുന്ന കൃത്യങ്ങൾ പ്രതിഷേധക്കാരുടെ സംഘം ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
    Published by:Aneesh Anirudhan
    First published: