Vikram Movie | 'ആരമ്പിക്കലാമാ' കമല്‍ഹാസന്‍- ലോകേഷ് കനകരാജ് ചിത്രം 'വിക്രം' തിയേറ്ററുകളില്‍
- Published by:Arun krishna
- news18-malayalam
Last Updated:
എല്ലാ ഇടങ്ങളിലും മികച്ച പ്രതികരണമാണ് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്..
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കമല്‍ഹാസനെ(Kamal Haasan)നായകനാക്കി ലോകേഷ് കനകരാജ്(Lokesh Kanagaraj) സംവിധാനം ചെയ്ത ചിത്രം വിക്രം (Vikram) തിയേറ്ററുകളിലെത്തി. തമിഴ്നാടിന് പുറമെ കേരളം, ആന്ധ്രാ, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ നിരവധി തിയേറ്ററുകളിലും വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. സിനിമയുടെ ടൈറ്റില്‍ സോങ് ഇന്നലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എല്ലാ ഇടങ്ങളിലും മികച്ച പ്രതികരണമാണ് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്..
‘നായകന്‍ മീണ്ടും വരാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ സംഗീതം അനിരുദ്ധാണ് നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു ഏദവന്‍റെതാണ് വരികള്‍ .മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികള്‍ വിക്രമിന്‍റെ വരവിനായി കാത്തിരുന്നത്.
advertisement
തന്‍റെ മുന്‍ ചിത്രമായ കൈതിയുടെ പശ്ചാത്തലത്തില്‍ നിന്നും ഉള്‍ക്കൊണ്ട പ്രമേയത്തിലാണ് വിക്രം തയാറാക്കിയിരിക്കുന്നതെന്നും എല്ലാവരും കൈതി കണ്ട ശേഷം വിക്രം കാണണമെന്നും ലോകേഷ് ആവശ്യപ്പെട്ടിരുന്നു. ഉലകനായകന്‍റെ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ സിനിമാ ലോകത്തേക്ക് എത്തിയതെന്ന് ലോകേഷ് മുന്‍പ് പറഞ്ഞിരുന്നു. തന്‍റെ പ്രിയ താരത്തിന് ആരാധകന്‍ സമ്മാനിക്കുന്ന ഒരു ഫാന്‍ ബോയ് ചിത്രമായിരിക്കും വിക്രം എന്നും ലോകേഷ് പറഞ്ഞു.
#Vikram 🔥@ikamalhaasan pic.twitter.com/vMKR4HnImF
— Lokesh Kanagaraj (@Dir_Lokesh) June 2, 2022
advertisement
വിവിധ ഭാഷകളിലായുള്ള സാറ്റലൈറ്റ് , ഒടിടി വിതരണാവകാശത്തിലൂടെ ചിത്രം റിലീസിന് മുന്‍പേ 200 കോടി രൂപ സ്വന്തമാക്കിയിരുന്നു. കമല്‍ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രീറിലീസ് ബിസിനസാണ് വിക്രമിലൂടെ നടന്നിരിക്കുന്നത്. ജൂണ്‍ 3ന് ചിത്രം തിയേറ്ററുകളിലെത്തും.സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു.
വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും കമലിനൊപ്പം സുപ്രധാന വേഷങ്ങളിലെത്തും. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു. സൂര്യ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ തയാറാക്കിയിക്കുന്നത്. അനിരുദ്ധിന്‍റെ സംഗീതവും അന്‍പ് അറിവിന്‍റെ ആക്ഷന്‍ രംഗങ്ങളും സിനിമയുടെ മറ്റ് ഹൈലൈറ്റുകളാണ്
advertisement
രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ തന്നെയാണ് വിക്രം നിര്‍മിച്ചിരിക്കുന്നത്. നടനും ഡിഎംകെ എംഎല്‍എയുമായ ഉദയ നിധി സ്റ്റാലിന്‍റെ റെഡ് ജെയിന്‍റ് മൂവീസാണ് പ്രധാന വിതരണാവകാശം നേടിയിരിക്കുന്നത്.
കേരളത്തിലെ വിതരണാവകാശം ഷിബു തമീന്‍സ് നേതൃത്വം നല്‍കുന്ന റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സിനാണ്. എസ്. എസ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം കമല്‍ഹാസന്‍ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഷിബു തമീന്‍സ് പറഞ്ഞു. ലോകേഷ് കനകരാജ് ഒരു ഫാന്‍ ബോയ് എന്ന നിലയില്‍ കൂടി സംവിധാനം നിര്‍വഹിച്ച ചിത്രമായതിനാല്‍ വിക്രം ബോക്‌സ് ഓഫീസില്‍ ബ്ലോക്ക് ബസ്റ്റര്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
എഡിറ്റിംഗ് -ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം -അന്‍പറിവ്. കലാസംവിധാനം -എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം -പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് -ശശി കുമാര്‍, നൃത്തസംവിധാനം -സാന്‍ഡി. ശബ്ദ സങ്കലനം -കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ -ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് -സിങ്ക് സിനിമ, വിഎഫ്എക്‌സ് -യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് -മഗേഷ് ബാലസുബ്രഹ്മണ്യം, സന്തോഷ് കൃഷ്ണന്‍, സത്യ, വെങ്കി, വിഷ്ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്‌നേഷ്, മേക്കിംഗ് വീഡിയോ എഡിറ്റ് -പി ശരത്ത് കുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -പള്‍സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -എസ് ഡിസ്‌നി , മ്യൂസിക് ലേബല്‍ -സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 03, 2022 7:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Vikram Movie | 'ആരമ്പിക്കലാമാ' കമല്‍ഹാസന്‍- ലോകേഷ് കനകരാജ് ചിത്രം 'വിക്രം' തിയേറ്ററുകളില്‍