മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാകാൻ കങ്കണ റണൗട്; സിനിമ അണിയറയിൽ ഒരുങ്ങുന്നു

Last Updated:

നേരത്തെ "റിവോൾവർ റാണി" എന്ന സിനിമയിൽ കങ്കണയ്‌ക്കൊപ്പം പ്രവർത്തിച്ച സംവിധായകൻ സായ് കബീർ ആയിരിക്കും കഥയും തിരക്കഥയും രചിക്കുക

എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ബോളിവുഡ് നടി കങ്കണ റണൗട്. ഒന്നുകിൽ സിനിമകളിലെ മികച്ച പ്രകടനം ആയിരിക്കും ചർച്ചകൾക്ക് വിധേയമാകുക. അതല്ലെങ്കിൽ സോഷ്യൽ മീഡിയയിലെ പ്രസ്താവനകൾ ആയിരിക്കും കാരണം. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളെക്കുറിച്ച് തന്റെ മനസിലുള്ള കാര്യങ്ങൾ പറയാനുള്ള മാധ്യമമാണ് സിനിമയെന്ന് കങ്കണ എപ്പോഴും പറയാറുണ്ട്.
തലൈവിയുടെ ചിത്രീകരണം പൂർത്തിയാക്കിയതിനു പിന്നാലെ രാഷ്ട്രീയ പശ്ചാത്തലമുള്ള മറ്റൊരു ചിത്രത്തിലേക്കാണ് കങ്കണ എത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ഒരു രാഷ്ട്രീയ സിനിമയിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് നടി. ചിത്രം ഒരു ബയോപിക് ആയിരിക്കില്ലെന്ന് വ്യക്തമാക്കിയ നടി ചിത്രത്തിന് പേരിട്ടില്ലെന്നും വ്യക്തമാക്കി. നിരവധി അഭിനേതാക്കൾ ഈ വരുന്ന പ്രൊജക്ടിന്റെ ഭാഗമാകും.
You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]
"അതെ ഞങ്ങൾ ഒരു പ്രൊജക്ടിൽ പ്രവർത്തിച്ചു വരികയാണ്. സ്ക്രിപ്റ്റിന്റെ ജോലികൾ അന്തിമഘട്ടത്തിലാണ്. ഇത് ഇന്ദിരഗാന്ധിയുടെ ഒരു ബയോപിക് അല്ല. കൃത്യമായി പറഞ്ഞാൽ ഒരു രാഷ്ട്രീയ സിനിമയാണ്. നിലവിലെ ഇന്ത്യയുടെ സാമൂഹ്യ - രാഷ്ട്രീയ അവസ്ഥ വ്യക്തമാക്കുന്ന ചിത്രമായിരിക്കും അത്." - കങ്കണയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
advertisement
നിരവധി പ്രശസ്തരായ അഭിനേതാക്കൾ ഈ ചിത്രത്തിന്റെ ഭാഗമാകും. തീർച്ചയായും ഇന്ത്യൻ രാഷ്ട്രീയത്തിൽ നമുക്ക് ലഭിച്ച ഏറ്റവും മികച്ച നേതാവായി അഭിനയിക്കാൻ താൻ ആഗ്രഹിക്കുന്നെന്നും കങ്കണ വ്യക്തമാക്കി. ഒരു പുസ്തകത്തിനെ ആസ്പദമാക്കിയാണ് ഈ സിനിമയെന്നും കങ്കണ പറഞ്ഞു. എന്നാൽ അത് ഏതാണെന്ന് അവർ വ്യക്തമാക്കിയില്ല. അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്നിവയെല്ലാം പരാമർശിക്കുന്ന ചിത്രം നിർമിക്കുന്നതും നടിയാണ്.
ചിത്രം പ്രഖ്യാപിച്ച് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ 'എന്റെ പ്രിയ സുഹൃത്ത് സായ് കബീറും ഞാനും ഒരു രാഷ്ട്രീയ സിനിമയുമായി സഹകരിക്കുന്നത് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. മണികർണിക ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സായ് കബീർ ആണ് രചനയും സംവിധാനവും' - കങ്കണ കുറിച്ചു.
advertisement
നേരത്തെ "റിവോൾവർ റാണി" എന്ന സിനിമയിൽ കങ്കണയ്‌ക്കൊപ്പം പ്രവർത്തിച്ച സംവിധായകൻ സായ് കബീർ ആയിരിക്കും കഥയും തിരക്കഥയും രചിക്കുക. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാർജി ദേശായി, ലാൽ ബഹാദൂർ ശാസ്‌ത്രി എന്നിവരും സിനിമയിൽ കഥാപാത്രങ്ങളായി എത്തുന്നു. ഇന്ത്യയിലെ മികച്ച താരങ്ങളും സിനിമയുടെ ഭാഗമാകും. തിരക്കഥ തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.
മലയാളം വാർത്തകൾ/ വാർത്ത/Film/
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാകാൻ കങ്കണ റണൗട്; സിനിമ അണിയറയിൽ ഒരുങ്ങുന്നു
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement