Kandahar Hijack: 'സെൻസർഷിപ്പ് നമുക്ക് മാത്രമോ?' നെറ്റ്ഫ്ലിക്സിൻ്റെ IC 814 കാണ്ഡഹാർ ഹൈജാക്കിനെക്കുറിച്ച് കങ്കണ

Last Updated:

കമ്മ്യൂണിസ്റ്റുകൾക്കോ ​​ഇടതുപക്ഷക്കാർക്കോ ഇത്തരം ദേശവിരുദ്ധ പദപ്രയോഗങ്ങൾക്ക് ലോകത്ത് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.

നെറ്റ്ഫ്ലിക്സിൻ്റെ ഏറ്റവും പുതിയ വെബ്സീരീസ് ആയ IC 814 കാണ്ഡഹാർ ഹൈജാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. 1999-ലെ ഹൈജാക്കിംഗിൽ ഉൾപ്പെട്ട തീവ്രവാദികളുടെ യഥാർത്ഥ ഐഡൻ്റിറ്റിയിൽ മാറ്റം വരുത്തിയെന്നാണ് ചിത്രത്തിനെതിരെ ഉയരുന്ന ആരോപണം. സീരിസിൽ രണ്ടു ഭീകരർക്ക് ഹിന്ദു പേരുകൾ നൽകിയതാണ് വിവാദമായിരിക്കുന്നത്. ഹിന്ദു പേരുകൾ മനഃപൂർവം തിരഞ്ഞെടുത്ത് വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം.
ഇതിനിടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലോക് സഭാംഗവും നടിയുമായി കങ്കണ റണാവത്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സങ്കൽപ്പിക്കാനാവാത്തത്ര അക്രമവും നഗ്നതയും കാണിക്കാം, രാഷ്ട്രീയ പ്രേരിത ദുരുദ്ദേശ്യങ്ങൾക്കനുസൃതമായി യഥാർത്ഥ ജീവിത സംഭവങ്ങളെ വളച്ചൊടിക്കാം, രാജ്യത്തെ ഭിന്നിപ്പിക്കാൻ ആ​ഗ്രഹിക്കാത്ത നമ്മെ പോലുള്ള ചിലർക്ക് മാതത്രമാണ് സെൻസർഷിപ്പ് ഉള്ളതെന്ന് തോനുന്നുവെന്നും ഇത് അന്യായമാണെന്നും കങ്കണ തന്റെ എക്സിൽ കുറിച്ചു.
കങ്കണയുടെ എക്സ് പോസ്റ്റ്
ഒരു പരിണതഫലമോ സെൻസർഷിപ്പോ ഇല്ലാതെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സങ്കൽപ്പിക്കാനാവാത്തത്ര അക്രമവും നഗ്നതയും കാണിക്കാം, രാഷ്ട്രീയ പ്രേരിത ദുരുദ്ദേശ്യങ്ങൾക്കനുസൃതമായി യഥാർത്ഥ ജീവിത സംഭവങ്ങളെ വളച്ചൊടിക്കാം, കമ്മ്യൂണിസ്റ്റുകൾക്കോ ​​ഇടതുപക്ഷക്കാർക്കോ ഇത്തരം ദേശവിരുദ്ധ പദപ്രയോഗങ്ങൾക്ക് ലോകത്ത് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. എന്നാൽ ഒരു ദേശീയവാദി എന്ന നിലയിൽ, OTT പ്ലാറ്റ്‌ഫോം ഭാരതത്തിൻ്റെ അഖണ്ഡതയെയും ഐക്യത്തെയും ചുറ്റിപ്പറ്റിയുള്ള സിനിമകൾ നിർമ്മിക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല. സെൻസർഷിപ്പ് ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആ​ഗ്രഹിക്കാത്ത രാജ്യത്തിന്റെ ചരിത്രപരമായ വസ്തുതകൾ ഉൾക്കൊള്ളിച്ച് സിനിമകൾ നിർമ്മിക്കുന്നവർക്ക് വേണ്ടി മാത്രമാണെന്ന് തോനുന്നു. ഇത് അപകീർത്തികരവും അന്യായവുമാണ്...കങ്കണ എക്സിൽ കുറിച്ചു.
advertisement
ALSO READ: രാജ്യത്തെ നടുക്കിയ വിമാനറാഞ്ചൽ; ' IC 814: ദ കാണ്ഡഹാർ ഹൈജാക്ക്' വെബ് സീരീസ് വിവാദമെന്ത്?
അനുഭവ് സിൻഹ സംവിധാനം ചെയ്ത ‘ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്’ ഓഗസ്റ്റ് 29 നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഹൈജാക്ക് സംഭവത്തിൻ്റെ നാടകീയമായ പുനരാഖ്യാനമാണ് ഈ സീരീസ്. വിജയ് വർമ്മ, നസീറുദ്ദീൻ ഷാ, പങ്കജ് കപൂർ എന്നിവരുൾപ്പെടെയുള്ള താരനിരയാണ് പരമ്പരക്കുള്ളത്. ഹൈജാക്കിംഗിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മാത്രമല്ല, ഭീകരരെ പ്രതിനിധീകരിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഉയർന്നുവന്നുകഴിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Kandahar Hijack: 'സെൻസർഷിപ്പ് നമുക്ക് മാത്രമോ?' നെറ്റ്ഫ്ലിക്സിൻ്റെ IC 814 കാണ്ഡഹാർ ഹൈജാക്കിനെക്കുറിച്ച് കങ്കണ
Next Article
advertisement
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
  • സാം കെ. ജോർജ് ഭാര്യ ജെസിയെ കൊലപ്പെടുത്തിയ ശേഷം മൈസൂരുവിലേക്ക് ഇറാനിയൻ യുവതിയുമൊത്ത് പോയി.

  • കൊലപാതകത്തിന് 10 ദിവസം മുൻപ് സാം ഇടുക്കി ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ എത്തി സ്ഥലം പരിശോധിച്ചു.

  • ജെസിയുടെ മൃതദേഹം ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ നിന്ന് കണ്ടെത്തി, സാം കൊച്ചിയിൽ നിന്ന് മൈസൂരുവിലേക്ക് പോയി.

View All
advertisement