കരീനയുടെ 'പ്രിയപ്പെട്ട ആൺകുട്ടികൾ'; തൈമൂറിനും ഇബ്രാഹിമിനുമൊപ്പമുളള സെയ്ഫ് അലിഖാൻറെ ചിത്രം പങ്കുവെച്ച് കരീന
- Published by:Gowthamy GG
- news18-malayalam
Last Updated:
മുത്തശ്ശി, മാതാപിതാക്കൾ, സഹോദരി എന്നിവരെപ്പോലെ തന്റെ രണ്ടു ആൺ മക്കളും അഭിനേതാക്കളാകുമെന്ന് സെയ്ഫ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമാണ് ബോളിവുഡ് താരം കരീന കപൂർ. ഭർത്താവ് സെയ്ഫ് അലിഖാൻ, മകൻ തൈമൂർ എന്നിവരുടെ ചിത്രങ്ങൾ കരീന സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കരീനയും ഭർത്താവ് സെയ്ഫ് അലിഖാനും. 'പ്രിയപ്പെട്ട ആൺകുട്ടികൾ' എന്ന തലക്കെട്ടിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് കരീന.
കരീനയ്ക്ക് പ്രിയപ്പെട്ട ഈ ആൺകുട്ടികൾ മറ്റാരുമല്ല, സെയ്ഫ് അലിഖാനും ആൺമക്കളായ ഇബ്രാഹിമും തൈമൂറുമാണ്. സെയ്ഫ് അലിഖാന് മുൻഭാര്യ അമൃതസിംഗിലുള്ള മകനാണ് ഇബ്രാഹിം. ഇബ്രാഹിമിന്റെ സഹോദരിയാണ് സാറ അലിഖാൻ.
അച്ഛനും ആൺമക്കളും എന്ന ഹാഷ്ടാഗിലാണ് കരീന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ആൺമക്കളെയും ചേർത്ത് പിടിച്ചിരിക്കുകയാണ് സെയ്ഫ് അലിഖാൻ. അടുക്കളയിൽ വെച്ചാണ് ചിത്രം എടുത്തിരിക്കുന്നത്. വെളുത്ത കുർത്തയാണ് സെയ്ഫും തൈമൂറും ധരിച്ചിരിക്കുന്നത്. കറുത്ത ടീഷർട്ടാണ് ഇബ്രാഹിം ധരിച്ചിരിക്കുന്നത്. തിങ്കളാഴ്ച അച്ഛനെ കാണാനെത്തിയതായിരുന്നു ഇബ്രാഹിം.
advertisement
advertisement
മുത്തശ്ശി, മാതാപിതാക്കൾ, സഹോദരി എന്നിവരെപ്പോലെ തന്റെ രണ്ടു ആൺ മക്കളും അഭിനേതാക്കളാകുമെന്ന് സെയ്ഫ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇബ്രാഹിം അഭിനയരംഗത്തേക്ക് കടക്കാൻ ഒരുങ്ങുകയാണ്.
അമ്മ 16ാം വയസിലാണ് അഭിനയ രംഗത്തേക്ക് വന്നത്. സത്യജിത് റേക്കൊപ്പം അമ്മ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരി കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ ഭാര്യ, മുൻ ഭാര്യ.... ഞങ്ങൾ എല്ലാപേരും അഭിനയരംഗത്തുള്ളവരാണ്. എന്റെ മകൾ, എന്റെ മൂത്ത മകൻ എന്നിവർ അഭിനേതാക്കളാകാൻ ആഗ്രഹിക്കുന്നു. തൈമൂർ ഒരു നടനാകുമെന്ന് ഞാൻ കരുതുന്നു. അവൻ ഇപ്പോഴേ ഞങ്ങളെ രസിപ്പിക്കുന്നുണ്ട്- സെയ്ഫ് പറഞ്ഞു.
advertisement
ഓഗസ്റ്റിലാണ് സെയ്ഫും കരീനയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന കാര്യം ആരാധകരെ അറിയിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 15, 2020 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കരീനയുടെ 'പ്രിയപ്പെട്ട ആൺകുട്ടികൾ'; തൈമൂറിനും ഇബ്രാഹിമിനുമൊപ്പമുളള സെയ്ഫ് അലിഖാൻറെ ചിത്രം പങ്കുവെച്ച് കരീന










