അവനെത്തുന്നു 'റെട്രോ' : കാർത്തിക് സുബ്ബരാജിന്റെ സൂര്യാ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ

Last Updated:

ലവ്, ലാഫ്റ്റർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് കാർത്തിക് സുബ്ബരാജ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്

റെട്രോ
റെട്രോ
സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ 44ന്റെ (Suriya 44) ടൈറ്റിൽ ടീസർ റിലീസായി. 'റെട്രോ' (Retro) എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ സിനിമാ പ്രേക്ഷകർക്കും ആരാധകർക്കും ഒരു കിടിലൻ വിരുന്ന് തന്നെയാണ് കാർത്തിക്ക് സുബ്ബരാജ് റെട്രോ ടൈറ്റിൽ ടീസറിലൂടെ നൽകിയിരിക്കുന്നത്. ലവ്, ലാഫ്റ്റർ, വാർ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിൽ പ്രണയവും ആക്ഷനും ചേർന്ന രംഗങ്ങളാണ് കാർത്തിക് സുബ്ബരാജ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
സൂര്യ-കാർത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ പൂജാ ഹെഗ്‌ഡെയാണ് നായിക. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2D എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് നിർമാണം. ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ് രാജ് ശേഖർ കർപ്പൂര സുന്ദരപാണ്ട്യനും കാർത്തികേയൻ സന്താനവുമാണ്. കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്.
advertisement
സംഗീതസംവിധാനം: സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ്: മുഹമ്മദ് ഷഫീഖ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ, സ്റ്റണ്ട്: കേച്ച കംഫക്ദീ, മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ ജി., അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ് എം., പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.
Summary: Karthik Subbaraj Suriya movie Retro title teaser is out on YouTube
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
അവനെത്തുന്നു 'റെട്രോ' : കാർത്തിക് സുബ്ബരാജിന്റെ സൂര്യാ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ
Next Article
advertisement
വൃഷണത്തിൽ വീക്കം, കടുത്ത വയറുവേദന; ക്രക്കറ്റർ തിലക് വർമയെ ബാധിച്ച രോഗാവസ്ഥ
വൃഷണത്തിൽ വീക്കം, കടുത്ത വയറുവേദന; ക്രക്കറ്റർ തിലക് വർമയെ ബാധിച്ച രോഗാവസ്ഥ
  • തിലക് വർമയ്ക്ക് ടെസ്റ്റിക്കുലാർ ടോർഷൻ ബാധിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.

  • 6 മണിക്കൂറിനുള്ളിൽ രക്തയോട്ടം പുനഃസ്ഥാപിക്കാതെ വൃഷണത്തിന്റെ പ്രവർത്തനം സ്ഥിരമായി ബാധിക്കാം.

  • ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ലോകകപ്പിൽ തിലക് വർമ പങ്കെടുക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതമാണ്.

View All
advertisement