advertisement

മാസ്സ് പരിവേഷത്തിൽ കീർത്തി സുരേഷ്; തമിഴ് ചിത്രം 'റിവോൾവർ റിറ്റ' നവംബർ റിലീസ്

Last Updated:

വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം', 'മാനാട്' എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ സംവിധായകൻ എന്ന നിലയിലുള്ള ആദ്യചിത്രം കൂടിയാണ് 'റിവോൾവർ റിറ്റ'

റിവോൾവർ റിറ്റ
റിവോൾവർ റിറ്റ
കീർത്തി സുരേഷ് (Keerthy Suresh) മാസ്സ് പരിവേഷത്തിൽ എത്തുന്ന തമിഴ് ചിത്രം 'റിവോൾവർ റിറ്റ' (Revolver Rita) നവംബർ 28-ന് റിലീസിനൊരുങ്ങുന്നു. കീർത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ആക്ഷൻ, നർമ്മം, നിഗൂഢത എന്നിവ കൂട്ടിക്കലർത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്ക് ഒരു മുഴുനീള എന്റർടൈനർ പ്രതീക്ഷിക്കാമെന്നുള്ള സൂചനകൾ നൽകിയിരുന്നു. ഒപ്പം തന്നെ കീർത്തിയുടെ ജന്മദിനമായ ഒക്ടോബർ 17-ന്, ചിത്രത്തിലെ 'ഹാപ്പി ബർത്തഡേ' എന്ന് തുടങ്ങുന്ന ലിറിക്കൽ ഗാനം ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കി.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിന്റെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് 'മഹാനടി'-യിലൂടെ ഇതിനോടകം തെളിയിച്ച കീർത്തിയ്ക്ക് 'റിവോൾവർ റിറ്റ'യിലെ ലീഡ് റോൾ കരിയറിൽ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷ നൽകുന്നു.
സൂപ്പർസ്റ്റാർ വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം', 'മാനാട്' എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ സംവിധായകൻ എന്ന നിലയിലുള്ള ആദ്യചിത്രം കൂടിയാണ് 'റിവോൾവർ റിറ്റ'. ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോൺ റോൾഡനാണ്. ദിനേശ് ബി. കൃഷ്ണൻ ഛായാഗ്രഹണവും, പ്രവീൺ കെ.എൽ. എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.
advertisement
പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ പ്രൊഡക്ഷനുകളുടെ ബാനറിൽ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന റിവോൾവർ റിറ്റയിൽ, കീർത്തിക്കൊപ്പം രാധിക ശരത്കുമാർ, റെഡിൻ കിംഗ്സ്ലി, മിമി ഗോപി, സെൻട്രയൻ, സൂപ്പർ സുബ്ബരായൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
Summary: Keerthy Suresh's Tamil film 'Revolver Rita', which will see her in a mass role, is set to release on November 28. The film is expected to have a completely different theme from Keerthy's previous films. The teaser of the film, which was released in October last year, gave the audience hints that they can expect a full-length entertainer, mixing action, humor, and mystery
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
മാസ്സ് പരിവേഷത്തിൽ കീർത്തി സുരേഷ്; തമിഴ് ചിത്രം 'റിവോൾവർ റിറ്റ' നവംബർ റിലീസ്
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement