advertisement

പിന്നണിഗാന രംഗത്ത് നാദിർഷയുടെ മകൾ ഖദീജയുടെ അരങ്ങേറ്റം; കൂടെ പാടുന്നത് വിനീത് ശ്രീനിവാസൻ

Last Updated:

സംവിധായകൻ നാദിര്‍ഷയുടെ മകള്‍ ഖദീജയും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം പുറത്തിറങ്ങി

ഖദീജ നാദിർഷ, വിനീത് ശ്രീനിവാസൻ
ഖദീജ നാദിർഷ, വിനീത് ശ്രീനിവാസൻ
സ്ലേറ്റ് പെൻസിലും ചോക്കുപൊടിയും ഓടിട്ട സ്കൂളും ചോറ്റുപാത്രവും ഒരായിരം മധുരമുള്ള ഓർമ്മകളുമായി ഒരു ഗാനം. സ്കൂൾ കാലഘട്ടത്തിലെ നിത്യഹരിത ഓർമ്മകൾ കോർത്തുവെച്ച ഒരു സ്കൂൾ നൊസ്റ്റാൾജിയ ഗാനമായി എത്തിയിരിക്കുകയാണ് 'മാജിക് മഷ്റൂംസ്' സിനിമയിലെ 'കുഞ്ഞാൻ തുമ്പീ...'. സംവിധായകൻ നാദിര്‍ഷയുടെ മകള്‍ ഖദീജയും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം പുറത്തിറങ്ങി.
സമകാലീന സംഭവങ്ങൾ കോർത്തിണക്കി ഒരു മുഴുനീള ഫാമിലി - കോമഡി എന്‍റർടെയ്നറായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകള്‍. സിനിമയുടെ ട്രെയ്‌ലറും ടീസറും പാട്ടുകളും ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിലെ നായിക. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.
കെ.എസ്. ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ 'ആരാണേ ആരാണേ...' എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 'തലോടി മറയുവതെവിടെ നീ...' എന്ന ശ്രേയ ഘോഷാലും ഹനാൻ ഷായും ചേർന്നുപാടിയ ഗാനവും ശങ്കർ മഹാദേവൻ ആലപിച്ച 'ഒന്നാം കുന്നിൻ' എന്ന ഗാനവും ഏവരും ഏറ്റെടുത്തിരുന്നു.
advertisement
ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, അഷറഫ് പിലാക്കൽ, പ്രമോദ് വെളിയനാട്, അബിൻ ബിനോ, അരുൺ പുനലൂർ, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, ഹനാൻ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്.
advertisement
ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം. ബാവാ, ഷിജി പട്ടണം, സംഗീതം: നാദിര്‍ഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന: ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ., റിറെക്കോ‍ർഡിംഗ് മിക്സർ: ഫസൽ എ. ബക്കർ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, കോറിയോഗ്രഫി: ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ്: നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ്: ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ: രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ., ഫിനാൻസ് കൺട്രോളർ: സിറാജ് മൂൺബീം, സ്റ്റിൽസ്: അജി മസ്കറ്റ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ടീസർ‍, ട്രെയ്‌ലർ: ലിന്‍റോ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
പിന്നണിഗാന രംഗത്ത് നാദിർഷയുടെ മകൾ ഖദീജയുടെ അരങ്ങേറ്റം; കൂടെ പാടുന്നത് വിനീത് ശ്രീനിവാസൻ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement