ഹോട്ട് ആൻഡ് മിസ്റ്റീരിയസ്; ഗീതു മോഹൻദാസ് ചിത്രം 'ടോക്‌സിക്കിൽ' കിയാരാ അദ്വാനിയുടെ ലുക്ക്
- Published by:meera_57
- news18-malayalam
Last Updated:
സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള കിയാര അദ്വാനിയുടെ ചുവടുവയ്പ്പ്
2026 മാർച്ചിൽ പുറത്തിറങ്ങാനിരിക്കുന്ന പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ ടോക്സിക് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ചിത്രത്തിൽ ‘നാദിയ’ എന്ന പ്രധാന കഥാപാത്രമായി കിയാരാ അധ്വാനിയെ (Kiara Advani) അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തിറക്കി. യാഷ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ, കിയാരയുടെ ഇതുവരെ കാണാത്ത പുതുമയുള്ള ലുക്കാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സൂചിപ്പിക്കുന്നത്. ഗ്ലാമറിന്റെയും ശക്തമായ പ്രകടനാധിഷ്ഠിത അഭിനയത്തിന്റെയും സമന്വയമായി ‘നാദിയ’ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ എത്തി.
സർക്കസ് പശ്ചാത്തലത്തിലുള്ള വർണാഭമായ ദൃശ്യവിസ്മയത്തിനുള്ളിൽ, അഗാധമായ വേദനയും വികാരസാന്ദ്രതയും ഒളിപ്പിച്ച കഥാപാത്രമായാണ് ‘നാദിയ’യെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്നത്. സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവെപ്പായി കഥാപാത്രത്തെ കണക്കാക്കാം. ടോക്‌സിക്കിന്റെ സംവിധായിക ഗീതു മോഹൻദാസ് കിയാരയുടെ പ്രകടനത്തെ “ഒരു കലാകാരിയെ തന്നെ പുതുതായി നിർവചിക്കുന്ന തരത്തിലുള്ള പരിവർത്തനം” എന്നാണ് വിശേഷിപ്പിച്ചത്. സിനിമയിലുടനീളം അവർ സൃഷ്ടിച്ച കഥാപാത്രം ശക്തവും ഓർമയിൽ തങ്ങിനിൽക്കുന്നതുമാണെന്ന് അവർ കൂട്ടിച്ചേർത്തു.
advertisement
advertisement
ചരിത്ര വിജയമായ കെ.ജി.എഫ്. ചാപ്റ്റർ 2ന്റെ നാലു വർഷങ്ങൾക്ക് ശേഷം യാഷ് വമ്പൻ തിരിച്ചു വരവാണ് ടോക്സിക്കിലൂടെ നടത്തുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രം ഒരേസമയം ഇംഗ്ലീഷിലും കന്നഡയിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത പതിപ്പുകളും ഒരുക്കുന്നുണ്ട്.
രാജീവ് രവി (സിനിമാറ്റോഗ്രഫി), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരടങ്ങുന്ന ശക്തമായ സാങ്കേതിക സംഘത്തോടൊപ്പം, ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയും (John Wick) അൻപറിവ് ദ്വയവും ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. കെ.വി.എൻ. പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ വെങ്കട്ട് കെ. നാരായണനും യാഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2026 മാർച്ച് 19-ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തും. പി.ആർ.ഒ.- പ്രതീഷ് ശേഖർ.
advertisement
Summary: Toxic, one of the most awaited films scheduled to release in March 2026, is once again creating a buzz. The makers have officially released the first look poster of the film, which features Kiara Advani as the lead character ‘Nadiya’. The first look poster suggests Kiara’s never-before-seen look in the film, which stars Yash in the lead role
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Dec 22, 2025 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹോട്ട് ആൻഡ് മിസ്റ്റീരിയസ്; ഗീതു മോഹൻദാസ് ചിത്രം 'ടോക്‌സിക്കിൽ' കിയാരാ അദ്വാനിയുടെ ലുക്ക്









