നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രതീക്ഷ നൽകി കുമ്പളങ്ങി നൈറ്റ്സിന്റെ തകർപ്പൻ ട്രെയിലർ

  പ്രതീക്ഷ നൽകി കുമ്പളങ്ങി നൈറ്റ്സിന്റെ തകർപ്പൻ ട്രെയിലർ

  ഫഹദ് ഫാസില്‍, ഷൈന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി നവാഗതനായ മധു സി നാരായണന്‍ ഒരുക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്

  കുമ്പളങ്ങി നൈറ്റ്സ്

  കുമ്പളങ്ങി നൈറ്റ്സ്

  • Share this:
   ഫഹദ് ഫാസില്‍, ഷൈന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി നവാഗതനായ മധു സി നാരായണന്‍ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

   ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, ലര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നിവരുടെ ബാനറില്‍ നസ്രീയ, ദിലീഷ് പോത്തന്‍, ശ്യാം പുഷകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് നെഗറ്റീവ് ടച്ചുള്ള ഒരു വേഷത്തിലാണ് അഭിനയിക്കുന്നത്. നായികമാരായി എത്തുന്നതെല്ലാം പുതുമുഖങ്ങളാണ്.


   മായാനദി എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്‌കരന്‍ രചിക്കുന്ന ചിത്രമാണ് ഇത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം, സുശിൻ ശ്യാം സംഗീതം നൽകുന്നു. ഫെബ്രുവരി ഏഴിന് ചിത്രം റിലീസിനെത്തും.
   First published: