advertisement

നാട് നടുങ്ങിയ പ്രളയകഥ പറയുന്ന സിനിമ കാണാൻ എംഎൽഎ മാർ എത്തിയപ്പോൾ

Last Updated:

പ്രളയശേഷം ഒരു ജലകന്യക എന്ന ചിത്രം കാണാനാണ് കൈരളി തിയേറ്ററിൽ എംഎൽഎ മാർ എത്തിയത്

News18
News18
തിരുവനന്തപുരം: പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ഊഷ്മളമായ ദാമ്പത്യം, മനുഷ്യനും മനുഷ്യനും തമ്മിലും മറ്റു ജീവികളുമായുമുള്ള ബന്ധം എന്നിവ പ്രമേയമായ സിനിമ ആസ്വദിക്കാൻ തിരുവനന്തപുരം കൈരളി തിയേറ്ററിൽ എത്തി നിയമസഭ സാമാജികർ. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സാമാജികർക്കായി ഒരുക്കിയ പ്രത്യേക ചിത്രപ്രദർശനത്തിലാണ് സംസ്ഥാന സർക്കാരിന്റെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായി നിർമ്മിച്ച മനോജ് കുമാർ സി.എസ് സംവിധാനം ചെയ്‌ത 'പ്രളയശേഷം ഒരു ജലകന്യക' എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചത്.
എംഎൽഎമാരായ കെ.കെ. രമ, ദെലീമ, കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, കെ.വി. സുമേഷ്, ലിൻ്റോ ജോസഫ്, സേവ്യർ ചിറ്റിലപ്പള്ളി, കെ. ശാന്തകുമാരി, ഇ. കെ. വിജയൻ, നിർമ്മാതാവ് സുരേഷ് കുമാർ, മേനക സുരേഷ് കുമാർ, ചിത്രത്തിൻ്റെ സംവിധായകൻ മനോജ് കുമാർ, അഭിനേതാക്കളായ ആശ അരവിന്ദ്, ഗോകുലൻ, രഞ്ജിത് ലളിതൻ തുടങ്ങിയവരും പ്രദർശനത്തിൽ പങ്കെടുത്തു.തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയ്ക്ക് ശബ്ദമികവിനും കഥാപാത്ര വിന്യാസത്തിലെ സവിശേഷതയ്ക്കുമായി ഏറെ പ്രശംസ ലഭിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
നാട് നടുങ്ങിയ പ്രളയകഥ പറയുന്ന സിനിമ കാണാൻ എംഎൽഎ മാർ എത്തിയപ്പോൾ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement