advertisement

നസ്രിയ നസീം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ, കൂടെ ഫഹദും; സൂക്ഷ്‌മദർശിനിയിൽ നിന്നുള്ള വീഡിയോ പുറത്ത്

Last Updated:

ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്ന ചിത്രം

സൂക്ഷ്മദര്‍ശിനി
സൂക്ഷ്മദര്‍ശിനി
ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഹാപ്പി അവേർസ് എന്റർടൈൻമെന്റ്സിന്റെയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവർ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഹാപ്പി അവേർസ് എന്റർടൈൻമെന്റ്സ് യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.
നോണ്‍സെന്‍സ് എന്ന ചിത്രത്തിന് ശേഷം എം.സി. ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. എം.സി. ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥക്ക് എം.സി. ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി.ബി. എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.
advertisement
ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പരമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
advertisement
എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പോസ്റ്റർ ഡിസൈൻ: പവിശങ്കർ, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്ടർ: ഹാഷിർ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
advertisement
Summary: Location video from Nazriya Nazim starring Malayalam movie Sookshma Darshini is out. Basil Joseph is playing lead character along with Nazriya. M.C. Jithin is directing the film
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
നസ്രിയ നസീം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ, കൂടെ ഫഹദും; സൂക്ഷ്‌മദർശിനിയിൽ നിന്നുള്ള വീഡിയോ പുറത്ത്
Next Article
advertisement
കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി 
കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
  • കാസർഗോഡ് എൽഡിഎഫ് സ്ഥാനാർഥിയെ 'മുനാഫിക്ക്' എന്ന് വിളിച്ച് വനിതാ ലീഗ് നേതാവ് വിമർശിച്ചു

  • വിദ്വേഷ പ്രസംഗത്തിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി റിപ്പോർട്ട്

  • കുടുംബ സംഗമത്തിൽ നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

View All
advertisement